ആലപ്പുഴ ജില്ലയില്‍ ഇന്ന് 1254 പേര്‍ക്ക് കൊവിഡ് ; 17.12 ശതമാനമാണ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്

1244 പേര്‍ക്കും സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. ഇതില്‍ ഒരു ആരോഗ്യ പ്രവര്‍ത്തകനും ഉള്‍പ്പെടുന്നു. 9 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല

Update: 2021-09-23 12:34 GMT

ആലപ്പുഴ: ആലപ്പുഴ ജില്ലയില്‍ ഇന്ന് 1254 പേര്‍ക്കു കൂടി കൊവിഡ് സ്ഥിരീകരിച്ചു. 1244 പേര്‍ക്കും സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. ഇതില്‍ ഒരു ആരോഗ്യ പ്രവര്‍ത്തകനും ഉള്‍പ്പെടുന്നു. 9 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല. ടെസ്റ്റ് പോസിറ്റിവിറ്റി 17.12 ശതമാനമാണ്.1293 പേര്‍ രോഗമുക്തരായി. നിലവില്‍ 9850 പേര്‍ ചികിത്സയിലും 20495 പേര്‍ നിരീക്ഷണത്തിലും കഴിയുന്നു. 7324 സാമ്പിളുകള്‍ പരിശോധനയ്ക്കയച്ചു.

ജില്ലയില്‍ 25 ന് കൊവിഡ് വാക്‌സിന്‍ ലഭിക്കും

ജില്ലയില്‍ കൊവിഷീല്‍ഡ് വാക്‌സിന്‍ സ്വീകരിക്കുന്നതിന് 25 ന് ഉച്ചയ്ക്ക് ഒന്നു മുതല്‍ www.cowin.gov.inല്‍ ബുക്ക് ചെയ്യാമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ (ആരോഗ്യം) അറിയിച്ചു.

ഇതുവരെ ആദ്യ ഡോസ് വാക്‌സിന്‍ സ്വീകരിക്കാത്തവര്‍ക്കും കൊവിഷീല്‍ഡ് ആദ്യ ഡോസ് സ്വീകരിച്ച് 84 ദിവസം പിന്നിട്ടവര്‍ക്കും ഓണ്‍ലൈനില്‍ ബുക്ക് ചെയ്‌തോ പ്രദേശത്തെ ആരോഗ്യ പ്രവര്‍ത്തകരുടെ നിര്‍ദ്ദേശമനുസരിച്ച് കേന്ദ്രത്തില്‍ നേരിട്ടെത്തിയോ വാക്‌സിന്‍ സ്വീകരിക്കാം.

Tags:    

Similar News