ആലപ്പുഴയില്‍ ഇന്ന് 1198 പേര്‍ക്ക് കൊവിഡ്; ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 9.97 ശതമാനം

1808 പേര്‍ ജില്ലയില്‍ ഇന്ന് രോഗമുക്തരായി.ഇന്ന് രോഗം ബാധിച്ചവരില്‍ 1191 പേര്‍ക്കും സമ്പര്‍ക്കത്തിലൂടെയാണ് കൊവിഡ് പിടിപെട്ടത്. അഞ്ചു പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല

Update: 2021-06-04 12:41 GMT

ആലപ്പുഴ: ആലപ്പുഴ ജില്ലയില്‍ ഇന്ന് 1198 പേര്‍ക്ക്് കൊവിഡ് സ്ഥിരീകരിച്ചു.ജില്ലയില്‍ ആദ്യമായി ഇന്ന് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 10 ശതമാനത്തില്‍ താഴെയെത്തി. 9.97 ശതമാനമാണ് ഇന്ന്‌ത്തെ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്.ഇന്ന് 1808 പേര്‍ രോഗമുക്തരായി.

ഇന്ന് 1191 പേര്‍ക്കും സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധ. അഞ്ചു പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല. ഒരാള്‍ വിദേശത്തു നിന്നും ഒരാള്‍ മറ്റ് സംസ്ഥാനത്തുനിന്നും എത്തിയതാണ്. ജില്ലയില്‍ ഇതുവരെ ആകെ 1,62,254 പേര്‍ രോഗമുക്തരായി. 15,921 പേര്‍ ചികില്‍സയിലുണ്ട്.

Tags:    

Similar News