ആലപ്പുഴ ജില്ലയില്‍ 1109 പേര്‍ക്ക് ഇന്ന് കൊവിഡ്

1037 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്.ഏഴ് ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് കൂടി ഇന്ന് രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. 63 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല

Update: 2022-02-07 12:45 GMT

ആലപ്പുഴ: ആലപ്പുഴ ജില്ലയില്‍ 1109 പേര്‍ക്കു കൂടി ഇന്ന് കൊവിഡ് സ്ഥിരീകരിച്ചു. 1037 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. രണ്ട് പേര്‍ വിദേശത്ത് നിന്നും എത്തിയതാണ്. ഏഴ് ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് കൂടി ഇന്ന് രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. 63 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല. ജില്ലയില്‍ ഇന്ന് 2802 പേര്‍ രോഗമുക്തരായി. നിലവില്‍ 17220 പേര്‍ ചികില്‍സയില്‍ കഴിയുന്നു.

Tags:    

Similar News