ആലപ്പുഴ ജില്ലയില്‍ ഇന്ന് 101 പേര്‍ക്ക് കൊവിഡ് ;ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 4.36 %

92 പേര്‍ക്കും സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. ഏഴു പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല

Update: 2021-12-24 12:53 GMT

ആലപ്പുഴ: ആലപ്പുഴ ജില്ലയില്‍ ഇന്ന് 101 പേര്‍ക്കു കൂടി കൊവിഡ് സ്ഥിരീകരിച്ചു. 4.36 ശതമാനമാണ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്. 92 പേര്‍ക്കും സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. ഏഴു പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല. ജില്ലയില്‍ ഇന്ന് 75 പേര്‍ കൂടി രോഗമുക്തരായി. നിലവില്‍ 1645 പേര്‍ ചികില്‍സയില്‍ കഴിയുന്നു.

Tags:    

Similar News