കൊവിഡ് : ആലപ്പുഴ റോഡ് വക്കിലെ അനധികൃത കച്ചവടം; തിങ്കളാഴ്ച മുതല്‍ ശക്തമായ നടപടിയെന്ന് ജില്ല പോലീസ് മേധാവി

റോഡുവക്കിലും മറ്റും അനധികൃതമായി നടത്തുന്ന കച്ചവട സ്ഥലങ്ങളില്‍ ആളുകള്‍ കൂട്ടം കൂടി നില്‍ക്കുന്നതും കൊവിഡ് മാനദണ്ഡങ്ങള്‍ പാലിക്കാതെ കച്ചവടം നടത്തുന്നതും പതിവായിട്ടുണ്ട്. സമ്പര്‍ക്കത്തിലൂടെ കൊവിഡ് രോഗ ബാധിതരുടെ എണ്ണം ജില്ലയില്‍ വര്‍ധിക്കുന്നത് കണക്കിലെടുത്ത് ജില്ലയില്‍ കര്‍ശന നടപടികള്‍ സ്വീകരിക്കേണ്ട സാഹചര്യമാണുള്ളത്

Update: 2020-08-07 08:26 GMT

ആലപ്പുഴ: ജില്ലയില്‍ ദേശീയ- സംസ്ഥാന പാതയോരങ്ങളില്‍ അനധികൃത കച്ചവടം വര്‍ധിച്ച തോതില്‍ നടന്നുവരുന്നതായി ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടെന്ന് ജില്ലാ പോലിസ് മേധാവി പി എസ് സാബു.ഇങ്ങനെ റോഡുവക്കിലും മറ്റും അനധികൃതമായി നടത്തുന്ന കച്ചവട സ്ഥലങ്ങളില്‍ ആളുകള്‍ കൂട്ടം കൂടി നില്‍ക്കുന്നതും കൊവിഡ് മാനദണ്ഡങ്ങള്‍ പാലിക്കാതെ കച്ചവടം നടത്തുന്നതും പതിവായിട്ടുണ്ട്. സമ്പര്‍ക്കത്തിലൂടെ കൊവിഡ് രോഗ ബാധിതരുടെ എണ്ണം ജില്ലയില്‍ വര്‍ധിക്കുന്നത് കണക്കിലെടുത്ത് ജില്ലയില്‍ കര്‍ശന നടപടികള്‍ സ്വീകരിക്കേണ്ട സാഹചര്യമാണുള്ളത്.

അനധികൃത കച്ചവടങ്ങള്‍ ഒഴിപ്പിക്കുന്നതിനായി പിഡബ്ല്യുഡി, ജില്ല ഭരണകൂടം, പോലിസ് തുടങ്ങിയ വകുപ്പുകളുടെ സംയുക്ത യോഗത്തില്‍ തീരുമാനിച്ചിരുന്നു. ഇവ നീക്കം ചെയ്യുന്നതിനും തീരുമാനിച്ചിട്ടുണ്ട്. ആഗസ്ത് 10 മുതല്‍ ജില്ല പോലിസും പൊതുമരാമത്ത് വകുപ്പും ചേര്‍ന്ന് റോഡ് സൈഡുകളില്‍ അനധികൃത കച്ചവടം നടത്തുന്നവര്‍ക്ക് എതിരെ കര്‍ശന നടപടികള്‍ ആരംഭിക്കും. ഈ സാഹചര്യത്തില്‍ 10ാം തീയതിയ്ക്ക് മുന്‍പായി പാതയോരങ്ങളില്‍ അനധികൃതമായ് കച്ചവടം നടത്തുന്നവര്‍ അത് ഒഴിവാക്കണമെന്നും ജില്ലാ പോലിസ് മേധാവി പി എസ് സാബു അറിയിച്ചു.

Tags:    

Similar News