കോവിഡ്-19: കാലടി സംസ്‌കൃത സര്‍വകലാശാലയുടെ ഹോസ്റ്റല്‍ മുറികള്‍ സര്‍ക്കാര്‍ ഏറ്റെടുക്കും

ആലുവ തഹസില്‍ദാറിനെയാണ് ഹോസ്റ്റല്‍ ഏറ്റെടുക്കുന്നതിന് കലക്ടര്‍ ചുമതലപ്പെടുത്തിയിട്ടുള്ളത്. 2005ലെ ദുരന്ത നിവാരണ നിയമപ്രകാരമാണ് ഹോസ്റ്റല്‍ ഏറ്റെടുക്കുന്നത്.

Update: 2020-03-16 11:09 GMT

കൊച്ചി: കോവിഡ് 19 സംശയിക്കുന്നത് മൂലം നിരീക്ഷണത്തിലാക്കുന്നവരെ താമസിപ്പിക്കുന്നതിന് കാലടി സംസ്‌കൃത സര്‍വകലാശാലയുടെ ഹോസ്റ്റല്‍ ഏറ്റെടുക്കാന്‍ എറണാകുളം ജില്ലാ കളക്ടര്‍ എസ് സുഹാസ് ഉത്തരവിട്ടു.ആലുവ തഹസില്‍ദാറിനെയാണ് ഹോസ്റ്റല്‍ ഏറ്റെടുക്കുന്നതിന് കലക്ടര്‍ ചുമതലപ്പെടുത്തിയിട്ടുള്ളത്. 2005ലെ ദുരന്ത നിവാരണ നിയമപ്രകാരമാണ് ഹോസ്റ്റല്‍ ഏറ്റെടുക്കുന്നത്. ഇന്ന് തന്നെ ഹോസ്റ്റല്‍ ഏറ്റെടുക്കാനാണ് കലക്ടര്‍ നിര്‍ദേശം നല്‍കിയിരിക്കുന്നത്. 

Tags: