കൊവിഡ്-19 : ലോക് ഡൗണ്‍ ലംഘനത്തിന് കൊച്ചിയില്‍ 184 പേര്‍ കൂടി അറസ്റ്റില്‍;100 വാഹനങ്ങളും പിടിച്ചെടുത്തു

എറണാകുളം റൂറല്‍ ജില്ലയിലാണ് നിയമലംഘനത്തിന് ഇന്നും കൂടുതല്‍ പേരെ അറസ്റ്റു ചെയ്തത്.99 പേരെ.കുടുതല്‍ കേസുകള്‍ രജിസ്റ്റര്‍ ചെയ്തതും കുടുതല്‍ വാഹനങ്ങള്‍ പിടിച്ചെടുത്തതും എറണാകുളം റൂറല്‍ ജില്ലയിലാണ്. 102 കേസുകള്‍ രജിസ്റ്റര്‍ ചെയ്തു.77 വാഹനങ്ങള്‍ പിടിച്ചെടുത്തതായും എസ് പി കെ കാര്‍ത്തിക് അറിയിച്ചു

Update: 2020-04-04 14:50 GMT

കൊച്ചി:കൊവിഡ്-19 രോഗപ്രതിരോധ പ്രവര്‍ത്തനത്തിന്റെ ഭാഗമായി രാജ്യത്ത് പ്രഖ്യാപിച്ചിരിക്കുന്ന ലോക്ക് ഡൗണ്‍ ലംഘിച്ചതിന് എറണാകുളത്ത് ഇന്ന് 184 പേരെക്കൂടി അറസ്റ്റു ചെയ്തു.100 വാഹനങ്ങള്‍ പിടിച്ചെടുത്തു.144 കേസുകള്‍ രജിസ്റ്റര്‍ ചെയ്തു. എറണാകുളം റൂറല്‍ ജില്ലയിലാണ് നിയമലംഘനത്തിന് ഇന്നും കൂടുതല്‍ പേരെ അറസ്റ്റു ചെയ്തത്.99 പേരെ.കുടുതല്‍ കേസുകള്‍ രജിസ്റ്റര്‍ ചെയ്തതും കുടുതല്‍ വാഹനങ്ങള്‍ പിടിച്ചെടുത്തതും എറണാകുളം റൂറല്‍ ജില്ലയിലാണ്.

102 കേസുകള്‍ രജിസ്റ്റര്‍ ചെയ്തു.77 വാഹനങ്ങള്‍ പിടിച്ചെടുത്തതായും എസ് പി കെ കാര്‍ത്തിക് അറിയിച്ചു. ഇതുവരെ 2729 കേസുകള്‍ രജിസ്റ്റര്‍ ചെയ്തു. 2631 പേരെ അറസ്റ്റ് ചെയ്തു. 1651 വാഹനങ്ങള്‍ കണ്ടു കെട്ടിയതായും എസ് പി പറഞ്ഞു.കൊച്ചി സിറ്റി പോലിസ് ഇന്ന് 42 കേസുകളാണ് രജിസ്റ്റര്‍ ചെയ്തത്.85 പേരെ അറസ്റ്റു ചെയ്തു.23 വാഹനങ്ങള്‍ പിടിച്ചെടുത്തു.

കൊച്ചി പനമ്പിള്ളി നഗറില്‍ ലോക്ക് ഡൗണ്‍ ലംഘിച്ച് പ്രഭാത സവാരി നടത്തിയ 40 പേര്‍ക്കെതിരെ കേസെടുത്തു.ഡ്രോണ്‍ നിരീക്ഷണത്തിന്റെ അടിസ്ഥാനത്തിലാണ് ഇവരെ കണ്ടെത്തിയത്.ഇവര്‍ക്കെതിരെ കേരള എപിഡെമിക്2020 നിയമ പ്രകാരം നിയമ നടപടി സ്വീകരിച്ചതായി കൊച്ചി സിറ്റി പോലിസ് കമ്മീഷണറേറ്റ് അറിയിച്ചു.മില്‍ക്ക് ബോര്‍ഡ് വെച്ച് മല്‍സ്യവുമായി വന്ന വാഹനം പോലിസ് കസ്റ്റഡിയില്‍ എടുത്തു. ചെറിയ കടവില്‍ വെച്ച് കണ്ണമാലി പോലിസ് ആണ് വാഹനം കസ്റ്റഡിയില്‍ എടുത്തത്. 

Tags:    

Similar News