കൊവിഡ്-19 : ലോക്ഡൗണ്‍ ലംഘനത്തിന് എറണാകുളത്ത് 170 പേര്‍ കൂടി അറസ്റ്റില്‍;119 വാഹനങ്ങള്‍ പിടിച്ചെടുത്തു

ഏറ്റവും കൂടുതല്‍ കേസുകള്‍ രജിസ്റ്റര്‍ ചെയ്തതും കൂടുതല്‍ ആളുകളെ അറസ്റ്റു ചെയ്തതും എറണാകുളം റൂറലിലാണ്.97 പേരെയാണ് ഇവിടെ അറസ്റ്റു ചെയ്തത്.109 കേസുകള്‍ രജിസ്റ്റര്‍ ചെയ്തു. 67 വാഹങ്ങള്‍ പിടിച്ചെടുത്തതായും റൂറല്‍ എസ്പി കെ കാര്‍ത്തിക് പറഞ്ഞു.കൊച്ചി സിറ്റിയില്‍ 70 കേസുകള്‍ രജിസ്റ്റര്‍ ചെയ്തു.73 പേരെ അറസ്റ്റു ചെയ്തു. 52 വാഹനങ്ങള്‍ പിടിച്ചെടുത്തു

Update: 2020-03-27 15:18 GMT

കൊച്ചി: കൊവിഡ് രോഗ പ്രതിരോധ പ്രവര്‍ത്തനത്തിന്റെ ഭാഗമായി രാജ്യത്ത് പ്രഖ്യാപിച്ചിരിക്കുന്ന ലോക്ഡൗണ്‍ ലംഘിച്ചതിനെ തുടര്‍ന്ന് എറണാകുളത്ത് ഇന്ന് 170 പേരെക്കൂടി അറസ്റ്റു ചെയ്തു.119 വാഹനങ്ങള്‍ പിടിച്ചെടുത്തു.179 കേസുകള്‍ രജിസ്റ്റര്‍ ചെയ്തു. ഏറ്റവും കൂടുതല്‍ കേസുകള്‍ രജിസ്റ്റര്‍ ചെയ്തതും കൂടുതല്‍ ആളുകളെ അറസ്റ്റു ചെയ്തതും എറണാകുളം റൂറലിലാണ്.97 പേരെയാണ് ഇവിടെ അറസ്റ്റു ചെയ്തത്.109 കേസുകള്‍ രജിസ്റ്റര്‍ ചെയ്തു. 67 വാഹങ്ങള്‍ പിടിച്ചെടുത്തതായും റൂറല്‍ എസ്പി കെ കാര്‍ത്തിക് പറഞ്ഞു.

കൊച്ചി സിറ്റിയില്‍ 70 കേസുകള്‍ രജിസ്റ്റര്‍ ചെയ്തു.73 പേരെ അറസ്റ്റു ചെയ്തു. 52 വാഹനങ്ങള്‍ പിടിച്ചെടുത്തു.വ്യാജപ്രചരണവുമായി ബന്ധപ്പെട്ട് ഒരു കേസും രജിസ്റ്റര്‍ ചെയ്തു.റൂറല്‍ മേഖലയില്‍ ആലുവ,പെരുമ്പാവൂര്‍,മൂവാറ്റുപുഴ എന്നീ സബ്ഡിവിഷനിലെ മുഴുവന്‍ സ്റ്റേഷന്‍ പരിധിയിലും 24 മണിക്കൂറും കര്‍ശന പരിശോധന തുടരുകയാണെന്ന് എസ് പി കെ കാര്‍ത്തിക് പറഞ്ഞു.ലോക്ഡൗണിന്റെ പശ്ചാത്തലത്തില്‍ കൊറോണ വ്യാപനം തടയുന്നതിന്റെ ഭാഗമായി വലിയൊരുവിഭാഗം ജനങ്ങള്‍ സര്‍ക്കാര്‍ നിര്‍ദേശങ്ങള്‍ പാലിച്ച് വീട്ടില്‍ ഇരിക്കുമ്പോള്‍ ചെറിയ വിഭാഗം ആളുകള്‍ ഇതിനെയെല്ലാം അവഗണിച്ച് പുറത്ത് കറങ്ങി നടക്കുന്നത് അനുവദിക്കില്ലെന്നും എസ് പി കാര്‍ത്തിക് വ്യക്തമാക്കി. 

Tags:    

Similar News