കൊവിഡ്-19: മലയാള സിനിമയും ഓണ്‍ലൈന്‍ റിലീസിന് ;പ്രതിഷേധവുമായി തീയ്യറ്റര്‍ ഉടമകള്‍

നടനും നിര്‍മാതാവുമായ വിജയ് ബാബു നിര്‍മിച്ച് ജയസൂര്യ നായകനായ സിനിമയാണ് ഓണ്‍ ലൈന്‍ പ്ലാറ്റ് ഫോം വഴി റിലീസിന് ഒരുങ്ങുന്നത്.വിജയ്് ബാബുവിന്റെ തീരുമാനം ഒരു കാരണവശാലും അംഗീകരിക്കാന്‍ കഴിയില്ലെന്ന് തീയറ്റര്‍ ഉടകളുടെ സംഘടനാ നേതാക്കള്‍ വ്യക്തമാക്കി.തിയറ്റര്‍ ഉടമകളുമായി വിജയ് ബാബു ഏര്‍പ്പെട്ടിട്ടുള്ള കരാറിന്റെ ലംഘനമാണെന്നും തീയറ്റര്‍ ഉടമകള്‍.നിലവിലെ സാഹചര്യത്തില്‍ അതീജീവനത്തിന് മറ്റു മാര്‍ഗമില്ലാത്തതിനാണ് ഇത്തരത്തില്‍ തീരുമാനമെടുത്തതെന്നും നിര്‍മാതാവ് വിജയ് ബാബു

Update: 2020-05-15 07:02 GMT

കൊച്ചി: കൊവിഡിന്റെ പശ്ചാത്തലത്തില്‍ തീയറ്ററുകള്‍ അടച്ചിട്ടിരിക്കുന്നതിനെ തുടര്‍ന്ന് ഒാണ്‍ലൈന്‍ പ്ലാറ്റ് ഫോമിലൂടെ റിലീസിനൊരുങ്ങി മലയാള സിനിമ മേഖലയും. നടനും നിര്‍മാതാവുമായ വിജയ് ബാബു നിര്‍മിച്ച് ജയസൂര്യ നായകനായ സൂഫിയും സുജാതയും എന്ന സിനിമയാണ് ഓണ്‍ ലൈന്‍ പ്ലാറ്റ് ഫോം വഴി റിലീസിന് ഒരുങ്ങുന്നത്.എന്നാല്‍ വിജയ് ബാബുവിന്റെ തീരുമാനം ഒരു കാരണവശാലും അംഗീകരിക്കാന്‍ കഴിയില്ലെന്ന് തീയ്യറ്റര്‍ ഉടകളുടെ സംഘടനാ നേതാക്കള്‍ വ്യക്തമാക്കി.തീയറ്ററില്‍ റിലീസ് ചെയ്യുന്നതിനാണ് വിജയ് ബാബു സിനിമ എടുത്തത്. ഇത് സംബന്ധിച്ച് തിയറ്റര്‍ ഉടമകളുമായി വിജയ് ബാബു കരാറും ഉണ്ടാക്കിയിട്ടുണ്ട്.

ഈ കരാറിന്റെ ലംഘനമാണ് ഓണ്‍ലൈന്‍ പ്ലാറ്റ് ഫോം വഴിയുള്ള റിലീസിങ് തീരുമാനമെന്നും തീയറ്റര്‍ ഉഉകളുടെ സംഘടന ഭാരവാഹികള്‍ വ്യക്തമാക്കി.നിലവിലെ സാഹചര്യത്തില്‍ ഒരാള്‍ മാത്രമല്ല സിനിമാ മേഖലയിലെ എല്ലാവരും ബുദ്ധിമുട്ടിലാണ്.തീയറ്റര്‍ ഉടമകളുമായോ സംഘടനാ ഭാരവാഹികളുമായോ ചര്‍ച നടത്താതെ ഏകപക്ഷീയമായിട്ടാണ് വിജയ് ബാബു ഇത്തരത്തില്‍ തീരുമാനമെടുത്തത്. ഇത് ഒരു കാരണവശാലും അംഗീകരിക്കാന്‍ കഴിയില്ലെന്നും തീയറ്റര്‍ സംഘടനാ നേതാക്കള്‍ പറഞ്ഞു.എന്നാല്‍ തന്റെ ഒരു കൊച്ചു സിനിമയാണെന്നും നിലവിലെ സാഹചര്യത്തില്‍ അതീജീവനത്തിന് മറ്റു മാര്‍ഗമില്ലാത്തതിനാണ് ഇത്തരത്തില്‍ തീരുമാനമെടുത്തതെന്നും നിര്‍മാതാവ് വിജയ് ബാബു പറഞ്ഞു.തന്റെ അവസ്ഥകള്‍ നിര്‍മാതാക്കളുടെ സംഘടനയായ പ്രൊഡ്യുസേഴ്‌സ് അസോസിയേഷന്‍ ഭാരവാഹികളോട് സംസാരിച്ചിരുന്നുവെന്നും വിജയ് ബാബു വ്യക്തമാക്കി. 

Tags:    

Similar News