കൊവിഡ്-19 : ലോക്ക് ഡൗണ്‍ ലംഘത്തിന് എറണാകുളത്ത് 168 പേര്‍ കൂടി അറസ്റ്റില്‍

188 കേസുകളിലായി 129 വാഹനങ്ങളും പിടിച്ചെടുത്തു.എറണാകുളം റൂറല്‍ ജില്ലയില്‍ 160 കേസുകളിലായി 138 പേരാണ് അറസ്റ്റിലായത്. 109 വാഹനങ്ങള്‍ പിടിച്ചെടുത്തു

Update: 2020-04-07 13:59 GMT

കൊച്ചി: കൊവിഡ്-19 രോഗപ്രതിരോധപ്രവര്‍ത്തനത്തിന്റെ ഭാഗമായി രാജ്യത്ത് ഏര്‍പ്പെടുത്തിയിരിക്കുന്ന ലോക്ക് ഡൗണ്‍ ലംഘിച്ചതിന് എറണാകുളത്ത് ഇന്ന് 168 പേര്‍ പിടിയിലായി. 188 കേസുകളിലായി 129 വാഹനങ്ങളും പിടിച്ചെടുത്തു.എറണാകുളം റൂറല്‍ ജില്ലയില്‍ 160 കേസുകളിലായി 138 പേരാണ് അറസ്റ്റിലായത്. 109 വാഹനങ്ങള്‍ പിടിച്ചെടുത്തു. ഇതുവരെ 3633 പേര്‍ക്കെതിരെ കേസുകള്‍ രജിസ്റ്റര്‍ ചെയ്തു. 3492 പേരെ അറസ്റ്റ് ചെയ്തു. 2231 വാഹനങ്ങള്‍ കണ്ടു കെട്ടിയിട്ടുള്ളതായി എറണാകുളം റൂറല്‍ എസ്പി കെ കാര്‍ത്തിക്ക് പറഞ്ഞു.ലോക്ക് ഡൗണ്‍ ലംഘിക്കുന്നവര്‍ക്കെതിരെ ശക്തമായ നടപടി സ്വീകരിക്കുമെന്ന് എസ്പി അറിയിച്ചു.കൊച്ചി സിറ്റിയില്‍ ഇന്ന് 28 കേസുകളില്‍ 30 പേര്‍ അറസ്റ്റിലായി. 20 വാഹനങ്ങള്‍ പിടിച്ചെടുത്തതായും കൊച്ചി സിറ്റി പോലിസ് അറിയിച്ചു.

Tags: