കൊവിഡ്-19: മദ്യം ഓണ്‍ലൈനായി വീട്ടിലെത്തിക്കണമെന്ന് ഹരജി; ഹരജിക്കാരന് വന്‍ തുക പിഴ ചുമത്തി കോടതി

ആലുവ സ്വദേശി ജ്യോതിഷ് നല്‍കിയ ഹരജിയാണ് അമ്പതിനായിരം രൂപ പിഴ ചുമത്തി ഹൈക്കോടതി തള്ളിയത്.ഹരജിക്കാരന്‍ കോടതി നടപടികളെ പരിഹസിക്കുകയാണെന്ന് കോടതി വ്യക്തമാക്കി.

Update: 2020-03-20 09:31 GMT

കൊച്ചി:കൊവിഡ്-19 രോഗവ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ മദ്യം ഓണ്‍ലൈന്‍ ആയി വീട്ടില്‍ എത്തിക്കാന്‍ നടപടി ആവശ്യപ്പെട്ടുള്ള ഹരജിയില്‍ ഹരജിക്കാരന് ഹൈക്കോടതി പിഴ ചുമത്തി.ആലുവ സ്വദേശി ജ്യോതിഷ് നല്‍കിയ ഹരജിയാണ് അമ്പതിനായിരം രൂപ പിഴ ചുമത്തി ഹൈക്കോടതി തള്ളിയത്.ഹരജിക്കാരന്‍ കോടതി നടപടികളെ പരിഹസിക്കുകയാണെന്ന് കോടതി വ്യക്തമാക്കി.

ഇത്തരം ഹരജിക്കാര്‍ പൗര ധര്‍മത്തിന്റെ അടിസ്ഥാനം എന്താണെന്നു പോലും മനസിലാക്കുന്നില്ലെന്നും കോടതി ചൂണ്ടി കാട്ടി.അടിയന്തര പ്രാധാന്യം ഉള്ള വിഷയം എന്ന് ചൂണ്ടിക്കാട്ടിയായിരുന്നു ഹരജി കോടതിയുടെ പരിഗണനയില്‍ കൊണ്ടുവന്നത്. മദ്യം വാങ്ങാന്‍ ബിവറേജ് ഔട്ട് ലെറ്റില്‍ എത്തുന്നആള്‍കൂട്ടം ഒഴിവാക്കണമെന്ന സര്‍ക്കാര്‍ മുന്നറിയിപ്പ് നല്‍കിയ സാഹചര്യത്തില്‍ മദ്യം ഓണ്‍ലൈന്‍ വഴി വീട്ടിലെത്തിക്കാന്‍ ബെവ്‌കോയ്ക്ക് നിര്‍ദ്ദേശം നല്‍കണമെന്നായിരുന്നു ഹരജിക്കാരന്റെ ആവശ്യം.

Tags:    

Similar News