മദ്യത്തിനു ഡോക്ടര്‍മാര്‍ കുറിപ്പടി നല്‍കണമെന്ന്; ഉത്തരവ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് ഹൈക്കോടതിയില്‍ ഹരജി

ഐഎംഎ യുടെ പോഷക സംഘടനയായ നാഷണല്‍ മെന്റല്‍ ഹെല്‍ത്ത് സിങിന്റെ ദേശീയ ചെയര്‍പേഴ്‌സന്‍ ഡോ.എന്‍ ദിനേശാണ് ഹൈക്കോടതിയെ സമീപിച്ചത്. മദ്യം പിന്‍വലിക്കല്‍ സിന്‍ഡ്രം എന്ന രോഗമുള്ളയാളുകള്‍ക്ക് ഡോക്ടര്‍മാര്‍ കുറിപ്പടി നല്‍കിയാല്‍ ബിവറേജ് ഔട്ട് ലെറ്റുകള്‍ വഴി മദ്യം നല്‍കണമെന്ന സര്‍ക്കാര്‍ ഉത്തരവാണ് ചോദ്യം ചെയ്തിരിക്കുന്നത്

Update: 2020-04-01 14:17 GMT

കൊച്ചി: മദ്യത്തിനു ഡോക്ടര്‍മാര്‍ കുറിപ്പടി നല്‍കണമെന്ന ഉത്തരവ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് ഹൈക്കോടതിയില്‍ ഹരജി. ഐഎംഎ യുടെ പോഷക സംഘടനയായ നാഷണല്‍ മെന്റല്‍ ഹെല്‍ത്ത് സിങിന്റെ ദേശീയ ചെയര്‍പേഴ്‌സന്‍ ഡോ.എന്‍ ദിനേശാണ് ഹൈക്കോടതിയെ സമീപിച്ചത്. മദ്യം പിന്‍വലിക്കല്‍ സിന്‍ഡ്രം എന്ന രോഗമുള്ളയാളുകള്‍ക്ക് ഡോക്ടര്‍മാര്‍ കുറിപ്പടി നല്‍കിയാല്‍ ബിവറേജ് ഔട്ട് ലെറ്റുകള്‍ വഴി മദ്യം നല്‍കണമെന്ന സര്‍ക്കാര്‍ ഉത്തരവാണ് ചോദ്യം ചെയ്തിരിക്കുന്നത്. ഇത്തരത്തില്‍ കുറിപ്പടി നല്‍കുന്നതിലൂടെ മദ്യം മരുന്നാണെന്ന തെറ്റായ സന്ദേശമാവും നല്‍കുകയെന്ന് ഹരജിക്കാരന്‍ ആരോപിച്ചു.

മദ്യത്തിനടിമയായവര്‍ക്ക് ചികില്‍സയും ഇവര്‍ക്ക് പുനരധിവാസവും പ്രത്യേക പരിപാടികളും നിലവിലുണ്ട്. മദ്യം നല്‍കണമെന്ന ഉത്തരവ് പുറപ്പെടുവിച്ചതിലൂടെ മദ്യാസക്തിക്ക് അടിമകളായവര്‍ക്ക് മരുന്നുകള്‍ ഇല്ലെന്നുള്ള സന്ദേശവും ശാസ്ത്രീയമായ ചികില്‍സാ രീതികളുമില്ലെന്നു സമൂഹം തെറ്റിദ്ധരിക്കുമെന്നും ഹരജിയില്‍ പറയുന്നു. മദ്യത്തിനു കുറിപ്പടി നല്‍കുന്നതിലൂടെ മറ്റു ചികില്‍സകളില്ലാത്തതിനാല്‍ വീണ്ടും മദ്യപാനത്തിലേക്ക് തന്നെ പോകും. മദ്യപാനം പിന്‍വലിക്കല്‍ സിന്‍ഡ്രത്തിന് ശാസ്ത്രീയ പരിശേധനയില്ലെന്ന രീതിയിലുള്ള സന്ദേശം സമൂഹത്തിലുണ്ടാവും. ഈ രോഗം പൂര്‍ണ്ണമായി ഇല്ലാതാക്കാനുള്ള ചികില്‍സയുണ്ട് കൂടാതെ ഇതേ ' കുറിച്ച് ധാരാളം പഠനങ്ങളും നടക്കുന്നുണ്ട്. മദ്യവും മദ്യ ഉല്‍പ്പന്നങ്ങളും നിരോധിക്കേണ്ടതു സംബന്ധിച്ച സാമൂഹിക നീതി മന്ത്രാലയത്തിന്റെ സ്‌കീം നിലവിലുണ്ടെന്നു ചൂണ്ടിക്കാട്ടുന്ന ലേഖനത്തിന്റെ പകര്‍പ്പും ഹരജിക്കൊപ്പം ഹാജരാക്കിയിട്ടുണ്ട്. 

Tags:    

Similar News