കൊവിഡ്-19 : ഹൈക്കോടതി അടച്ചിടുന്നത് ഏപ്രില്‍ 14 വരെ നീട്ടി

നേരത്തെ ഏപ്രില്‍ എട്ടവരെ അടച്ചിടാനും അതുവരെയുള്ള ദിവസങ്ങളില്‍ ആഴ്ചയില്‍ രണ്ടു ദിവസം സിറ്റിംഗ് നടത്തി ജാമ്യാപേക്ഷ അടക്കം അടിയന്തര പ്രാധാന്യമുള്ള കേസുകള്‍ പരിഗണിക്കാനുമായിരുന്നു ഈ മാസം 23 ന് ഹൈക്കോടതി ഉത്തരവ് പുറപ്പെടുവിച്ചിരുന്നത്

Update: 2020-03-25 11:50 GMT

കൊച്ചി: കൊവിഡ്-19 രോഗ പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി രാജ്യത്ത് 21 ദിവസം ലോക് ഡൗണ്‍ പ്രഖ്യാപിച്ച സാഹചര്യത്തില്‍ കേരള ഹൈക്കോടതി അടച്ചിടുന്ന കാലാവധിയും നീട്ടി.ഏപ്രില്‍ 14 വരെ ഹൈക്കോടതി അടച്ചിടാനാണ് ചീഫ് ജസ്റ്റിസ് ഉള്‍പ്പെടുന്ന ഫുള്‍ ബെഞ്ച് ഇന്ന് ചേര്‍ന്ന് തീരുമാനിച്ചത്.നേരത്തെ ഏപ്രില്‍ എട്ടവരെ അടച്ചിടാനും അതുവരെയുള്ള ദിവസങ്ങളില്‍ ആഴ്ചയില്‍ രണ്ടു ദിവസം സിറ്റിംഗ് നടത്തി ജാമ്യാപേക്ഷ അടക്കം അടിയന്തര പ്രാധാന്യമുള്ള കേസുകള്‍ പരിഗണിക്കാനുമായിരുന്നു ഈ മാസം 23 ന് ഹൈക്കോടതി ഉത്തരവ് പുറപ്പെടുവിച്ചിരുന്നത്.എന്നാല്‍ കഴിഞ്ഞ ദിവസം രാജ്യം മുഴുവന്‍ 21 ദിവസം അടച്ചിടുകയാണെന്ന് പ്രധാനമന്ത്രി പ്രഖ്യാപിച്ചതോടെയാണ് ഇന്ന് ഹൈക്കോടതി ചീഫ് ജസ്റ്റിസ് ഉള്‍പ്പെടുന്ന ഫുള്‍ബെഞ്ച് കൂടി സ്വമേധയ എടുത്ത റിട്ട് പെറ്റീഷനില്‍. 23 ലെ ഉത്തരവ് പിന്‍വലിച്ചുകൊണ്ടു പുതിയ ഉത്തരവ് പുറപ്പെടുവിച്ചത്. 

Tags:    

Similar News