കൊവിഡ് 19 : നിരീക്ഷണത്തിലിരിക്കാതെ പുറത്തുപോയി; യുവാവിനെ ഐസൊലേഷനിലാക്കി

ടെലികോം മേഖലയിൽ ജോലിചെയ്യുന്ന 26-കാരൻ മാർച്ച് 23നാണ് കണ്ണൂരിൽ നിന്ന് പെരിന്തൽമണ്ണയിലെത്തിയത്.

Update: 2020-04-04 04:00 GMT

പെരിന്തൽമണ്ണ: വീട്ടിൽ നിരീക്ഷണത്തിലിരിക്കാൻ നിർദേശിക്കപ്പെട്ട യുവാവ് ജോലിക്ക് പോയതിനെത്തുടർന്ന് കേസെടുത്ത് ഐസൊലേഷൻ കേന്ദ്രത്തിൽ ആക്കി. പെരിന്തൽമണ്ണ നഗരസഭയിലെ ചീരട്ടമണ്ണയിലെ യുവാവിനെയാണ് വെള്ളിയാഴ്ച പത്തരയോടെ ആരോ​ഗ്യവകുപ്പ് അധികൃതരെത്തി കൊണ്ടുപോയത്.

ടെലികോം മേഖലയിൽ ജോലിചെയ്യുന്ന 26-കാരൻ മാർച്ച് 23നാണ് കണ്ണൂരിൽ നിന്ന് പെരിന്തൽമണ്ണയിലെത്തിയത്. തുടർന്ന് വീട്ടിൽ നിരീക്ഷണത്തിലിരിക്കാൻ ആരോഗ്യവിഭാഗം നിർദേശിച്ചിരുന്നു. ഇതനുസരിക്കാതെ കഴിഞ്ഞദിവസം പുറത്തിറങ്ങുകയായിരുന്നു. നിർദേശങ്ങൾക്ക് വിരുദ്ധമായി പെരുമാറിയതോടെ പോലിസ് സഹായത്തോടെ ആരോഗ്യവിഭാഗമെത്തിയാണ് കൊണ്ടുപോയത്.

യുവാവിന്റെപേരിൽ കേസെടുത്തശേഷം പെരിന്തൽമണ്ണ ജില്ലാ ആശുപത്രിയിലേക്ക് കൊണ്ടുപോയി. അവിടെനിന്ന് നഗരസഭയുടെ കീഴിൽ ജൂബിലി റോഡിലുള്ള ഐസൊലേഷൻ കേന്ദ്രത്തിലേക്ക് മാറ്റി. പെരിന്തൽമണ്ണ നഗരസഭാ ഹെൽത്ത് ഇൻസ്പെക്ടർ കെ ദിലീപ്കുമാർ, എസ്ഐ രമാദേവി എന്നിവരുടെ നേതൃത്വത്തിലാണ് യുവാവിനെ മാറ്റിയത്.

Similar News