കൊവിഡ്-19 : ശമ്പളം പിടിക്കാനുള്ള സര്‍ക്കാര്‍ ഉത്തരവ് റദ്ദാക്കണമെന്ന്; സര്‍വീസ് സംഘടനകള്‍ ഹൈക്കോടതിയില്‍ ഹരജി നല്‍കി

ഹരജി നാളെ കോടതി പരിഗണിച്ചേക്കുമെന്ന് സൂചന.കഴിഞ്ഞ ദിവസമാണ് സര്‍ക്കാര്‍ ജീവനക്കാരുടെ ഒരു മാസത്തെ ശമ്പളം പിടിക്കാനുള്ള സര്‍ക്കാരിന്റെ ഉത്തരവ് ഇറങ്ങിയത്.സംസ്ഥാന സര്‍ക്കാരിന്റെ തീരുമാനം അശാസ്ത്രീയവു നിയമവിരുദ്ധമാണെന്നുമാണ് ഹരജിയില്‍ പ്രധാനമായും ആരോപിക്കുന്നത്

Update: 2020-04-27 05:35 GMT

കൊച്ചി: കൊവിഡ്-19 രോഗത്തിന്റെ പശ്ചാത്തലത്തില്‍ സര്‍ക്കാര്‍ ജീവനക്കാരുടെ ശമ്പളം പിടിക്കാനുള്ള സര്‍ക്കാര്‍ തീരുമാനത്തിനെതിരെ വിവിധ സര്‍വീസ് സംഘടനകള്‍ ഹരജിയുമായി ഹൈക്കോതിയെ സമീപിച്ചു.ഹരജി നാളെ കോടതി പരിഗണിച്ചേക്കുമെന്ന് സൂചന.കഴിഞ്ഞ ദിവസമാണ് സര്‍ക്കാര്‍ ജീവനക്കാരുടെ ഒരു മാസത്തെ ശമ്പളം പിടിക്കാനുള്ള സര്‍ക്കാരിന്റെ ഉത്തരവ് ഇറങ്ങിയത്.ഒരു മാസത്തെ ശമ്പളം ഒരോ മാസാവും ആറുദിവസത്തെ ശമ്പളം വീതം അഞ്ചു മാസംകൊണ്ടു പിടിക്കാനാണ് സര്‍ക്കാര്‍ തീരുമാനിച്ചത്.

ഇതിനെ ചോദ്യം ചെയ്തുകൊണ്ടാണ് സര്‍ക്കാര്‍ ജീവനക്കാരുടെ വിവിധ സംഘടനകള്‍ ഹരജിയുമായി ഹൈക്കോടതിയെ സമീപിച്ചത്.സംസ്ഥാന സര്‍ക്കാരിന്റെ തീരുമാനം അശാസ്ത്രീയവു നിയമവിരുദ്ധമാണെന്നുമാണ് ഹരജിയില്‍ പ്രധാനമായും ആരോപിക്കുന്നത്.ഇക്കാരണത്താല്‍ തീരുമാനം അടിയന്തരമായി ഉത്തരവ് റദ്ദ് ചെയ്യണമെന്നും ഹരജിയില്‍ ആവശ്യപ്പെടുന്നു.സര്‍ക്കാര്‍ പുറപ്പെടുവിച്ചിരിക്കുന്ന ഉത്തരവിന് ബദലായി ശമ്പളം പിടിക്കാനുള്ള മുന്നു നിര്‍ദേശങ്ങളും ഹരജിയില്‍ ചൂണ്ടിക്കാണിച്ചിട്ടുണ്ട്.

Tags:    

Similar News