തമിഴ്‌നാട്,കര്‍ണ്ണാടകം സംസ്ഥാനങ്ങളില്‍ നിന്നുള്ള മലയാളികളുടെ യാത്രാപ്രശ്‌നം; ഹൈക്കോടതി സംസ്ഥാന സര്‍ക്കാരിന്റെ വിശദീകരണം തേടി

സ്വന്തമായി വാഹനമില്ലാത്തവര്‍ക്ക് വാഹന നമ്പര്‍ രേഖപ്പെടുത്താതെ തന്നെ പാസുകള്‍ നല്‍കണമെന്നും, കേരളാ സര്‍ക്കാര്‍ കെ എസ് ആര്‍ ടി സി ബസുകള്‍ ഉപയോഗിച്ച് തമിഴ്‌നാട്ടില്‍ നിന്നും കര്‍ണ്ണാടകയില്‍ നിന്നും വരുന്ന മലയാളികള്‍ക്ക് യാത്രാ സൗകര്യം ഒരുക്കണമെന്നും, സ്‌പെഷ്യല്‍ ട്രെയിന്‍ സൗകര്യമേര്‍പ്പെടുത്തണമെന്നും ആള്‍ ഇന്‍ഡ്യ കെ എം സി സി തയ്യാറാക്കിയിരിക്കുന്ന ഇരുന്നൂറോളം ബസ്സുകള്‍ക്ക് പാസ് നല്‍കണമെന്നും ആവശ്യപ്പെട്ട് കേരളാ ലോയേഴ്‌സ് ഫോറം നല്‍കിയ ഹരജിയിലാണ് ഹൈക്കോടതി നിര്‍ദ്ദേശം

Update: 2020-05-12 14:57 GMT

കൊച്ചി:തമിഴ്‌നാട്ടില്‍ നിന്നും കര്‍ണ്ണാടകത്തില്‍ നിന്നുള്ള മലയാളികളുടെ യാത്രാപ്രശ്‌നത്തില്‍ ഹൈക്കോടതി സംസ്ഥാന സര്‍ക്കാരിന്റെ വിശദീകരണം തേടി.സ്വന്തമായി വാഹനമില്ലാത്തവര്‍ക്ക് വാഹന നമ്പര്‍ രേഖപ്പെടുത്താതെ തന്നെ പാസുകള്‍ നല്‍കണമെന്നും, കേരളാ സര്‍ക്കാര്‍ കെ എസ് ആര്‍ ടി സി ബസുകള്‍ ഉപയോഗിച്ച് തമിഴ്‌നാട്ടില്‍ നിന്നും കര്‍ണ്ണാടകയില്‍ നിന്നും വരുന്ന മലയാളികള്‍ക്ക് യാത്രാ സൗകര്യം ഒരുക്കണമെന്നും, സ്‌പെഷ്യല്‍ ട്രെയിന്‍ സൗകര്യമേര്‍പ്പെടുത്തണമെന്നും ആള്‍ ഇന്‍ഡ്യ കെ എം സി സി തയ്യാറാക്കിയിരിക്കുന്ന ഇരുന്നൂറോളം ബസ്സുകള്‍ക്ക് പാസ് നല്‍കണമെന്നും ആവശ്യപ്പെട്ട് കേരളാ ലോയേഴ്‌സ് ഫോറം നല്‍കിയ ഹരജിയിലാണ് ഹൈക്കോടതി നിര്‍ദ്ദേശം. സ്വന്തമായി വാഹനമുള്ളവര്‍ക്ക് മാത്രം കേരളത്തില്‍ തിരിച്ചെത്താന്‍ സാധിക്കുകയുള്ളൂ എന്ന അവസ്ഥയാണിപ്പോഴുള്ളതെന്നും സാധാരണക്കാരായ ആളുകള്‍ അയല്‍ സംസ്ഥാനങ്ങളില്‍ ദുരിതത്തിലാണെന്നും ഹരജിയില്‍ ചൂണ്ടിക്കാട്ടി. ഹരജി പരിഗണിച്ച കോടതി രണ്ട് ദിവസത്തിനകം എടുത്ത നടപടികള്‍ സംബന്ധിച്ച വിവരങ്ങള്‍ നല്‍കാന്‍ സര്‍ക്കാരിനോട് നിര്‍ദ്ദേശിച്ചു. കേസ് തുടര്‍വാദത്തിനായി മെയ് 15 വെള്ളിയാഴ്ചത്തേക്ക് മാറ്റി. 

Tags: