കൊവിഡ്-19: എറണാകുളത്ത് ഇന്ന് സ്ഥിരീകരിച്ചത് യുകെ സംഘത്തിലെ സ്ത്രീക്കും ദുബായില്‍ നിന്നെത്തിയ എറണാകുളം സ്വദേശിക്കും
യുകെ യില്‍ നിന്നും എത്തിയ സംഘത്തില്‍ മൂന്നാര്‍ യാത്ര കഴിഞ്ഞെത്തിനേരത്തെ കൊവിഡ് 19 സ്ഥിരീകരിച്ച സംഘാംഗങ്ങളില്‍ ഒരാളുടെ ഭാര്യയാണ് ഒന്നാമത്തെയാള്‍. രണ്ടാമത്തെയാള്‍ ദുബായിയില്‍ നിന്നും ഇന്നലെ എത്തിയ എറണാകുളം സ്വദേശിയായ 56 കാരന്
കൊച്ചി: ഇന്ന് എറണാകുളത്ത് കൊവിഡ്-19 സ്ഥിരീകരിച്ച രണ്ടു പേരില്‍ ഒരാള്‍ വിനോദ സഞ്ചാരത്തിനെത്തിയ യുകെ സംഘത്തില്‍പ്പെട്ട സത്രീയും മറ്റൊരാള്‍ ദുബായില്‍ നിന്നും എത്തിയ 56 വയസുകാരനും എന്ന് എറണാകുളം ജില്ലാ കലക്ടര്‍ എസ് സുഹാസ്.യുകെ യില്‍ നിന്നും എത്തിയ സംഘത്തില്‍ മൂന്നാര്‍ യാത്ര കഴിഞ്ഞെത്തിയ ശേഷം നേരത്തെ കൊവിഡ് 19 സ്ഥിരീകരിച്ച സംഘാംഗങ്ങളില്‍ ഒരാളുടെ ഭാര്യയാണ്
.ഇവര്‍ക്ക് 61 വയസുണ്ട്. രണ്ടാമത്തെയാള്‍ ദുബായിയില്‍ നിന്നും ഇന്നലെ എമിറേറ്റ്സ് ഫ്ളൈറ്റ് വഴി കൊച്ചിയില്‍ എത്തിയ ശേഷം എറണാകുളം മെഡിക്കല്‍ കോളജില്‍ എത്തിച്ച് സാമ്പിള്‍ എടുത്ത് ഐസൊലേഷനില്‍ കഴിഞ്ഞിരുന്ന 56 വയസ്സുകാരനാണ്. ഇദ്ദേഹം എറണാകുളം ജില്ലയില്‍ നിന്നുള്ളയാളാണ്.രണ്ടു പേരും കളമശേരി മെഡിക്കല്‍ കോളജിലെ ഐസൊലേഷനില്‍ ചികില്‍സയിലാണ്.