എറണാകുളത്ത് കൊവിഡ് ബാധിച്ച് മരിച്ചയാള്‍ താമസിച്ചിരുന്ന ഫ്‌ളാറ്റ് സ്ഥിതി ചെയ്യുന്ന റോഡ് പോലിസ് അടച്ചു

ചുള്ളിക്കല്‍ ഹോട്ട് സ്‌പോട്ട് ആക്കിയതിന്റെ പശ്ചാത്തലത്തിലാണ് പി സി അഗസ്റ്റിന്‍ റോഡ് പോലിസ് അടച്ച് സീല്‍ ചെയ്തത്

Update: 2020-04-22 15:08 GMT

കൊച്ചി: സ്ഥാനത്ത് ആദ്യമായി കൊവിഡ് ബാധിച്ച് മരിച്ച മട്ടാഞ്ചേരി ചുള്ളിക്കല്‍ സ്വദേശി താമസിച്ചിരുന്ന ഫ്‌ളാറ്റ് സ്ഥിതി ചെയ്യുന്ന ചുള്ളിക്കല്‍ പി സി അഗസ്റ്റിന്‍ റോഡ് പോലിസ് അടച്ച് സീല്‍ ചെയ്തു.ചുള്ളിക്കല്‍ ഹോട്ട് സ്‌പോട്ട് ആക്കിയതിന്റെ പശ്ചാത്തലത്തിലാണ് സീല്‍ ചെയ്തത്.മട്ടാഞ്ചേരി അസിസ്റ്റന്റ് കമ്മീഷ്ണര്‍ പി എസ് സുരേഷ്,സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ പി കെ സാബു,കൊച്ചി താലൂക്ക് ഡെപ്യൂട്ടി തഹസില്‍ദാര്‍ ജോസഫ് ആന്റണി ഹെര്‍ട്ടിസ് എന്നിവരുടെ നേതൃത്വത്തിലാണ് റോഡ് സീല്‍ ചെയ്തത്.റോഡിന്റെ ഇരുവശവും കിഴക്ക് വശവും പോലിസ് സീല്‍ ചെയ്തു.ഇവിടെ നിന്ന് ആര്‍ക്കും പുറത്തേക്ക് പോകുവാനോ പ്രവേശിക്കുവാനോ കഴിയില്ല.നാളെ ഇവിടം അണുവിമുക്തമാക്കുന്ന ജോലികള്‍ നടക്കും. 

Tags:    

Similar News