രോഗികള്‍ക്ക് ചികില്‍സ നിഷേധിക്കുന്നുവെന്ന്; സ്വകാര്യ ആശുപത്രികള്‍ക്കെതിരെ നടപടിയെടുക്കുമെന്ന് കലക്ടര്‍
ഭൂരിഭാഗം സ്വകാര്യ ആശുപത്രികളും മൂല്യങ്ങള്‍ ഉയര്‍ത്തിപ്പിടിച്ചാണ് പ്രവര്‍ത്തിക്കുന്നതെങ്കിലും ചില ആശുപത്രികളെ കുറിച്ച് പരാതി ലഭിച്ചിട്ടുണ്ടെന്നും കലക്ടര്‍ വ്യക്തമാക്കി. ചികില്‍സ തേടിയെത്തുന്ന രോഗികള്‍ക്ക് കൊവിഡ് ലക്ഷണങ്ങള്‍ സംശയിച്ചാല്‍ ഇക്കാര്യം മെഡിക്കല്‍ ഹെല്പ് ലൈനില്‍ അറിയിക്കണം
കൊച്ചി: ചുമയും പനിയുമായി എത്തുന്ന രോഗികള്‍ക്ക് ചികില്‍സ നിഷേധിക്കുകയും മെഡിക്കല്‍ കോളജിലേക്ക് തള്ളിവിടുകയും ചെയ്യുന്നതായി പരാതി. ഇത്തരം നിലപാട് സ്വീകരിക്കുന്ന സ്വകാര്യ ആശുപത്രികള്‍ക്കെതിരെ നടപടി സ്വീകരിക്കുമെന്ന് ജില്ലാ കലക്ടര്‍ എസ് സുഹാസ് മുന്നറിയിപ്പ് നല്കി.
ഭൂരിഭാഗം സ്വകാര്യ ആശുപത്രികളും മൂല്യങ്ങള്‍ ഉയര്‍ത്തിപ്പിടിച്ചാണ് പ്രവര്‍ത്തിക്കുന്നതെങ്കിലും ചില ആശുപത്രികളെ കുറിച്ച് പരാതി ലഭിച്ചിട്ടുണ്ടെന്നും കലക്ടര്‍ വ്യക്തമാക്കി. ചികില്‍സ തേടിയെത്തുന്ന രോഗികള്‍ക്ക് കൊവിഡ് ലക്ഷണങ്ങള്‍ സംശയിച്ചാല്‍ ഇക്കാര്യം മെഡിക്കല്‍ ഹെല്പ് ലൈനില്‍ അറിയിക്കണം. തുടര്‍ നടപടികള്‍ ആരോഗ്യ വകുപ്പ് നിര്‍ദേശിക്കുകയും സ്വീകരിക്കുകയും ചെയ്യും.കൊവിഡിനെതിരെ പൊതു,സ്വകാര്യ ആശുപത്രികള്‍ ഒന്നിച്ച് പോരാടുമ്പോള്‍ ഈ ലക്ഷ്യത്തെ തകര്‍ക്കുന്ന പ്രവര്‍ത്തനം ഉണ്ടാകരുതെന്നും ജില്ലാ കലക്ടര്‍ പറഞ്ഞു.