കൊവിഡ്-19: എറണാകുളത്ത് ആറു പേരുടെ സാമ്പിള്‍ പരിശോധന ഫലം കൂടി നെഗറ്റീവ്
ഇന്നലെ രാത്രിയും ഇന്ന് രാവിലെയുമായി 22 സാമ്പിളുകളാണ് ജില്ലയില്‍ നിന്നയച്ചത്.ഇതില്‍ ലഭിച്ച ഫലങ്ങളിലാണ് ആറു പേര്‍ക്ക് കൊവിഡ്-19 രോഗ ബാധയില്ലെന്ന് സ്ഥിരീകരിച്ചത്.കഴിഞ്ഞ ദിവസങ്ങളെ അപേക്ഷിച്ച് കണ്ട്രോള് റൂമിലേക്കുള്ള ഫോണ്‍ വിളികളുടെ എണ്ണത്തില്‍ കുറവുണ്ടായി
കൊച്ചി: കൊവിഡ്-19 രോഗ ബാധ സംശയിച്ച് പരിശോധനക്കായി എറണാകുളത്ത് നിന്നും അയച്ച ആറു പേരുടെ സാമ്പിള്‍ പരിശോധന ഫലം കൂടി നെഗറ്റീവാണെന്ന് സ്ഥിരീകരിച്ചു.ഇന്നലെ രാത്രിയും ഇന്ന് രാവിലെയുമായി 22 സാമ്പിളുകളാണ് ജില്ലയില്‍ നിന്നയച്ചത്.ഇതില്‍ ലഭിച്ച ആറുുപേരുടെ ഫലങ്ങളിലാണ് ഇവര്‍ക്ക് കൊവിഡ്-19 രോഗ ബാധയില്ലെന്ന് സ്ഥിരീകരിച്ചത്.കഴിഞ്ഞ ദിവസങ്ങളെ അപേക്ഷിച്ച് കണ്ട്രോള് റൂമിലേക്കുള്ള ഫോണ്‍ വിളികളുടെ എണ്ണത്തില്‍ കുറവുണ്ടായി. ഇന്നലെ രാത്രി മുതല്‍ ഇന്ന് രാവിലെ 9 മണി വരെ 111 ഫോണ്‍ വിളികളാണ് എത്തിയത്.
രാത്രിയെത്തിയ ഭൂരിഭാഗം വിളികളും അതിഥി തൊഴിലാളികളില്‍ നിന്നുമായിരുന്നു. ഭക്ഷണം സംബന്ധിച്ച വിവരങ്ങള്‍ക്കായാണ് കൂടുതല്‍ വിളികളുമെത്തിയത്. ഇവര്‍ക്കെല്ലാം അതാത് പ്രദേശത്തെ കമ്മ്യൂണിറ്റി കിച്ചണുകളുമായി ബന്ധപ്പെടുന്നതിനുള്ള ഫോണ്‍ നമ്പര്‍ നല്കി. 25 ന് കോവിഡ് സ്ഥിരീകരിച്ച 37 വയസ്സുകാരന് സന്ദര്‍ശനം നടത്തിയ ബാങ്കില്‍ പോയിട്ടുണ്ട് നിരീക്ഷണത്തില്‍ കഴിയാണോ എന്ന് ചോദിച്ചും വിളികളെത്തി. ഇന്നലെ കൊച്ചി തുറമുഖത്തെത്തിയ 4 കപ്പലുകളിലെ 102 ക്രൂ അംഗങ്ങളെ പരിശോധിച്ചതില്‍ ആര്‍ക്കും തന്നെ രോഗലക്ഷണങ്ങള്‍ കണ്ടെത്തിയില്ലെന്നും ആരോഗ്യ വകുപ്പ് അധികൃതര്‍ വ്യക്തമാക്കി.