കൊവിഡ്-19: എറണാകുളത്ത് 21 പേരുടെ പരിശോധന ഫലം കൂടി നെഗറ്റീവ്

ആലപ്പുഴ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടില്‍ നടത്തിയ പരിശോധനയിലാണ് ഇവര്‍ക്ക് കൊവിഡ്-19 ബാധയില്ലെന്ന് സ്ഥിരീകരിച്ചത്.44 പരിശോധന ഫലങ്ങള്‍ കൂടി ഇനി ലഭിക്കാനുണ്ട്

Update: 2020-03-25 06:47 GMT

കൊച്ചി: കൊവിഡ്-19 രോഗബാധ സംശയിച്ച് എറണാകുളത്ത് നിന്നും പരിശോധനയക്ക് അയച്ച 21 പേരുടെ സാമ്പിള്‍ പരിശോന ഫലം നെഗറ്റീവാണെന്ന് സ്ഥിരീകരിച്ചു.ആലപ്പുഴ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടില്‍ നടത്തിയ പരിശോധനയിലാണ് ഇവര്‍ക്ക് കൊവിഡ്-19 ബാധയില്ലെന്ന് സ്ഥിരീകരിച്ചത്.44 പരിശോധന ഫലങ്ങള്‍ കൂടി ഇനി ലഭിക്കാനുണ്ട്.

ഇന്നലെ കൊച്ചി തുറമുഖത്ത് എത്തിയ 5 കപ്പലുകളിലെ 158 ക്രൂ അംഗങ്ങളെ പരിശോധിച്ചതില്‍ ആര്‍ക്കും തന്നെ രോഗലക്ഷണങ്ങള്‍ കണ്ടെത്തിയിട്ടില്ല.ഇന്നലെ വൈകിട്ട് 5 മണി മുതല്‍ ഇന്ന് രാവിലെ വരെ 10 മണി വരെ നെടുമ്പാശേരി വിമാനത്താവളത്തിലെ ആഭ്യന്തര ടെര്‍മിനലില്‍ എത്തി 11 വിമാനങ്ങളിലെ 1255 യാത്രക്കാരെ പരിശോധിച്ചു. ആര്‍ക്കും തന്നെ രോഗലക്ഷണങ്ങള്‍ കണ്ടെത്തിയിട്ടില്ല. ഇവരില്‍ നിന്നും സത്യവാങ്മൂലം വാങ്ങിയ ശേഷം വിവിധ ജില്ലകളില്‍ വീടുകളില്‍ നിരീക്ഷണത്തിലാക്കി. 

Tags:    

Similar News