കൊറോണ വൈറസ്: കൊച്ചിയില്‍ നിരീക്ഷണത്തിലുള്ള മൂന്നു പേര്‍ക്ക് രോഗമില്ല;85 പേര്‍കൂടി നിരീക്ഷണത്തില്‍

പൂന വൈറോളജി ഇന്‍സ്റ്റിറ്റട്ടില്‍ നടത്തിയ ഇവരുടെ ശ്രവസാമ്പിള്‍ പരിശോധനയിലാണ് രോഗ ബാധയില്ലെന്ന് സ്ഥിരീകരിച്ചത്. അതേ സമയം രണ്ടു പേര്‍ച്ച് എച്ച് വണ്‍ എന്‍ വണ്‍ ബാധയുള്ളതായും കണ്ടെത്തിയതായി ആരോഗ്യ വകുപ്പ് അധികൃതര്‍ വ്യക്തമാക്കി

Update: 2020-01-27 13:27 GMT

കൊച്ചി: കൊറോണ വൈറസ് ബാധ സംശയത്തെ തുടര്‍ന്ന് കളമശേരി മെഡിക്കല്‍ കോളജില്‍ നിരീക്ഷണത്തിലായിരുന്ന മൂന്നു പേരില്‍ രണ്ടു പേര്‍ക്ക് രോഗം ബാധിച്ചിട്ടില്ലെന്ന് പരിശോധനയില്‍ കണ്ടെത്തി.പൂന വൈറോളജി ഇന്‍സ്റ്റിറ്റട്ടില്‍ നടത്തിയ ഇവരുടെ ശ്രവസാമ്പിള്‍ പരിശോധനയിലാണ് രോഗ ബാധയില്ലെന്ന് സ്ഥിരീകരിച്ചത്. അതേ സമയം രണ്ടു പേര്‍ച്ച് എച്ച് വണ്‍ എന്‍ വണ്‍ ബാധയുള്ളതായും കണ്ടെത്തിയതായി ആരോഗ്യ വകുപ്പ് അധികൃതര്‍ വ്യക്തമാക്കി.

കഴിഞ്ഞ 28 ദിവസത്തിനുള്ളില്‍ ചൈനയിലെ രോഗബാധിത പ്രദേശങ്ങള്‍ സന്ദര്‍ശിച്ച് മടങ്ങിവന്ന 30 പേരെ കൂടി മുന്‍കരുതല്‍ നടപടികളുടെ ഭാഗമായി സ്വന്തം വീടുകളില്‍ തന്നെ കഴിയാന്‍ ആരോഗ്യ വകുപ്പ് ആവശ്യപ്പെട്ടിട്ടുണ്ട്. ഇതോടെ ജില്ലയില്‍ വീടുകളില്‍ നിരീക്ഷണത്തില്‍ ഉള്ള ആളുകളുടെ എണ്ണം 85 ആയി. ആരിലും രോഗലക്ഷണങ്ങള്‍ ഒന്നും തന്നെയില്ല. കളമശേരി മെഡിക്കല്‍ കോളജിലെ ഐസോലേഷന്‍ വാര്‍ഡില്‍ രണ്ട് പേരും, സ്വകാര്യ ആശുപത്രിയില്‍ ഒരാളും രോഗ നിരീക്ഷണത്തില്‍ ഉണ്ട്. ഇവരുടെ ആരോഗ്യനില തൃപ്തികരം ആണെന്നും ആരോഗ്യ വകുപ്പ് അധികൃതര്‍ വ്യക്തമാക്കി. 

Tags:    

Similar News