തീരപരിപാലന കൈകാര്യ പദ്ധതി അഞ്ചു മാസത്തിനകം തയ്യാറാക്കണമെന്നു ഹൈക്കോടതി

കരട് പ്ലാന്‍ അഞ്ചു മാസത്തിനുള്ളില്‍ പുര്‍ത്തിയാക്കാനുള്ള ശ്രമം സര്‍ക്കാരും സംസ്ഥാന തീരനിയന്ത്രണ അതോറിറ്റിയും നടത്തണം. 2019 ലെ കേന്ദ്ര വിജ്ഞാപനം അനുസരിച്ചുള്ള നടപടികള്‍ പുര്‍ത്തിയാക്കേണ്ടത്

Update: 2019-08-27 16:32 GMT

കൊച്ചി: സംസ്ഥാനത്ത് തീരപരിപാലന കൈകാര്യ പദ്ധതി (കോസ്റ്റല്‍ സോണ്‍മാനേജ്മെന്റ് പ്ലാന്‍) അഞ്ചു മാസത്തിനകം തയ്യാറാക്കണമെന്നു ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവ്.തീരപരിപാലനനിയന്ത്രണ നിയമം അനുസരിച്ച് വീട് നിര്‍മാണത്തിനും മറ്റും തടസ്റ്റങ്ങള്‍ നേരിട്ട തീര നിവാസികളുടെ ഒരു കൂട്ടം ഹരജികളാണ് കോടതിയുടെ പരിഗണനയിലുള്ളത്.

കരട് പ്ലാന്‍ അഞ്ചു മാസത്തിനുള്ളില്‍ പുര്‍ത്തിയാക്കാനുള്ള ശ്രമം സര്‍ക്കാരും സംസ്ഥാന തീരനിയന്ത്രണ അതോറിറ്റിയും നടത്തണം. 2019 ലെ കേന്ദ്ര വിജ്ഞാപനം അനുസരിച്ചുള്ള നടപടികള്‍ പുര്‍ത്തിയാക്കേണ്ടത്. 2011 ലെ വിജ്ഞാപനം അനുസരിച്ച് തീരപരിപാലന കൈകാര്യ പദ്ധതി തയാറാക്കിയ സര്‍ക്കാര്‍ 126 പഞ്ചായത്തുകളെ തീരപരിപാലന നിയന്ത്രണ നിയമത്തിന്റെ പരിധിയില്‍നിന്ന് ഒഴിവാക്കിയിരുന്നു. ഇതിനിടയിലാണ് കേന്ദ്ര സര്‍ക്കാര്‍ വിജ്ഞാപനം പുതുക്കിയത്. 

Tags:    

Similar News