ആരോഗ്യ ടൂറിസത്തില്‍ നിന്നുള്ള കേരളത്തിന്റെ വരുമാനം 100 കോടി ഡോളര്‍ മറികടക്കുമെന്ന് ഉച്ചകോടി

ആരോഗ്യ മേഖലയില്‍ സര്‍ട്ടിഫിക്കേഷന്‍ ഉള്ള വിദേശ ഭാഷാ ട്രാന്‍സ്ലേറ്റര്‍മാരെ വ്യാപകമായ കണ്ടെത്തേണ്ടത് ഇവിടെ ആവശ്യമാണ്. ആരോഗ്യ ടൂറിസവുമായി ബന്ധപ്പെട്ട് എത്തുന്നവരുടെ എമിഗ്രേഷന്‍ നടപടികള്‍ കൂടുതല്‍ ലളിതമാക്കണമെന്നതായിരുന്നു ഉച്ചകോടിയില്‍ ഉയര്‍ന്ന പ്രധാന ആവശ്യങ്ങളിലൊന്ന്. ഇന്‍ഷൂറന്‍സ് പരിരക്ഷയുമായി ചികില്‍സ തേടി ഇവിടെയെത്തുന്നവര്‍ക്കായുള്ള പ്രത്യേക സൗകര്യങ്ങളും കൂടുതലായി ഒരുക്കേണ്ടതുണ്ട്. ഇന്‍ഷൂറന്‍സ് പരിരക്ഷയുമായി ഇവിടെയെത്തുന്നവരില്‍ കൂടുതല്‍ പ്രവാസി ഇന്ത്യക്കാരാണെന്ന വസ്തുതയും ആ മേഖലയിലുള്ളവര്‍ കണക്കിലെടുക്കണമെന്നും ഉച്ചകോടി ആഹ്വാനം ചെയ്തു.

Update: 2019-07-04 13:22 GMT

കൊച്ചി: ആരോഗ്യ ടൂറിസം മേഖലയില്‍ നിന്നുള്ള കേരളത്തിന്റെ വരുമാനം അടുത്ത വര്‍ഷത്തോടെ 100 കോടി ഡോളറിലെത്തുമെന്ന് കൊച്ചിയില്‍ സമാപിച്ച ഏഴാമത് കേരളാ ഹെല്‍ത്ത് ടൂറിസം ഉച്ചകോടി ചൂണ്ടിക്കാട്ടി. ഇതിനായുള്ള ശ്രമങ്ങള്‍ വന്‍ വിജയത്തിലേക്കാണു നീങ്ങുന്നത്. ഇതിനു സഹായകമായ നീക്കങ്ങള്‍ വിവിധ മേഖലകളില്‍ നിന്നുണ്ടാകണമെന്നും കോണ്‍ഫെഡറേഷന്‍ ഓഫ് ഇന്ത്യന്‍ ഇന്‍ഡസ്ട്രി സംഘടിപ്പിച്ച ഉച്ചകോടിയില്‍ പങ്കെടുത്തവര്‍ ആവശ്യപ്പെട്ടു. ആരോഗ്യ മേഖലയില്‍ സര്‍ട്ടിഫിക്കേഷന്‍ ഉള്ള വിദേശ ഭാഷാ ട്രാന്‍സ്ലേറ്റര്‍മാരെ വ്യാപകമായ കണ്ടെത്തേണ്ടത് ഇവിടെ ആവശ്യമാണ്. സംസ്ഥാനത്ത് എന്‍എബിഎച്ച് അക്രഡിറ്റേഷന്‍ ഉള്ള 40 ആശുപത്രികളും ജെസിഐ അംഗീകാരവും ആസ്ട്രേലിയന്‍ അംഗീകാരവും ഉള്ള മൂന്നു വീതം ആശുപത്രികളും ഉള്ളത് നേട്ടമാകുമെന്ന് സമാപന പ്രസംഗം നടത്തിയ ആസ്റ്റര്‍ ഹോസ്പിറ്റല്‍സ് ആന്റ് ക്ലിനിക്സ് ഇന്ത്യ സിഇഒ. ഡോ. ഹരീഷ് പിള്ള ചൂണ്ടിക്കാട്ടി.

ഒന്‍പതു രാജ്യങ്ങളില്‍ നിന്നുള്ള പ്രതിനിധികളാണ് രണ്ടു ദിവസത്തെ ഉച്ചകോടിയില്‍ പങ്കെടുത്തത്. കേരളത്തിലെ ചികില്‍സാ മികവ്, മൂല്യം, ആരോഗ്യ ഇന്‍ഷൂറന്‍സ് തുടങ്ങിയ വിവിധ മേഖലകളെക്കുറിച്ചുള്ള ചര്‍ച്ചകളും നടന്നു. ആരോഗ്യ ടൂറിസവുമായി ബന്ധപ്പെട്ട് എത്തുന്നവരുടെ എമിഗ്രേഷന്‍ നടപടികള്‍ കൂടുതല്‍ ലളിതമാക്കണമെന്നതായിരുന്നു ഉച്ചകോടിയില്‍ ഉയര്‍ന്ന പ്രധാന ആവശ്യങ്ങളിലൊന്ന്. കേരളത്തില്‍ ലഭ്യമായ ഏറ്റവും ആധുനീകവും ഗുണമേന്‍മയുള്ളതുമായ ചികില്‍സാ സൗകര്യങ്ങളാണ് വികസിത രാഷ്ട്രങ്ങളില്‍ നിന്നുള്ളവരെ പോലും ഇങ്ങോട്ട് ആകര്‍ഷിക്കുന്നത്. കഴിഞ്ഞ അഞ്ചു വര്‍ഷങ്ങളില്‍ വന്‍ വളര്‍ച്ചയാണ് ഈ രംഗത്തു കൈവരിക്കാനായിട്ടുള്ളത്. അഞ്ചു വര്‍ഷം മുന്‍പ് സിംഗപൂരിലെ ആശുപത്രികളെ മാനദണ്ഡമാക്കി മുന്നോട്ടു പോയിരുന്ന കേരളത്തിലെ ആരോഗ്യ സേവന രംഗം എന്ന് അതില്‍ നിന്ന് ഏറെ പുരോഗതി കൈവരിച്ചിരിക്കുകയാണ്.

ഇന്‍ഷൂറന്‍സ് പരിരക്ഷയുമായി ചികില്‍സ തേടി ഇവിടെയെത്തുന്നവര്‍ക്കായുള്ള പ്രത്യേക സൗകര്യങ്ങളും കൂടുതലായി ഒരുക്കേണ്ടതുണ്ട്. ഇന്‍ഷൂറന്‍സ് പരിരക്ഷയുമായി ഇവിടെയെത്തുന്നവരില്‍ കൂടുതല്‍ പ്രവാസി ഇന്ത്യക്കാരാണെന്ന വസ്തുതയും ആ മേഖലയിലുള്ളവര്‍ കണക്കിലെടുക്കണമെന്നും ഉച്ചകോടി ആഹ്വാനം ചെയ്തു. സമഗ്ര ചികില്‍സാ രീതികള്‍ക്ക് കേരളത്തിലുള്ള സാധ്യതകളും വിവിധ പ്രതിനിധികള്‍ ചര്‍ച്ച ചെയ്തു. ആധുനീക വൈദ്യശാസ്ത്ര മേഖലയിലും പരമ്പരാഗത ചികില്‍സാ രംഗത്തും ഒരു പോലെ മികച്ച സേവനങ്ങള്‍ ലഭ്യമാക്കുവാന്‍ കേരളത്തിനായിട്ടുണ്ട്. കേരളത്തിലെ വിമാനത്താവളങ്ങളില്‍ നിന്ന് കൂടുതല്‍ അന്താരാഷ്ട്ര സര്‍വ്വീസുകള്‍ ആരംഭിക്കുന്നതും ഗുണകരമായിരിക്കുമെന്ന് ഉച്ചകോടിയില്‍ സംബന്ധിച്ചവര്‍ ചൂണ്ടിക്കാട്ടി.  

Tags:    

Similar News