മിക്‌സ്ഡ് മെത്തേഡ് റിസര്‍ച്ച്; രാജ്യാന്തര സമ്മേളനം 22 മുതല്‍

ബ്രിട്ടണിലെ ബൗണ്‍മൗത്ത്, ലിവര്‍പൂള്‍ ജോണ്‍ മൂര്‍സ് സര്‍വകലാശാലകളുമായി സഹകരിച്ചാണ് സമ്മേളനം നടക്കുക.

Update: 2019-02-19 12:15 GMT

കോട്ടയം: മഹാത്മാഗാന്ധി സര്‍വകലാശാലയിലെ സ്‌കൂള്‍ ഓഫ് ബിഹേവിയറല്‍ സയന്‍സസിന്റെ ആഭിമുഖ്യത്തില്‍ മിക്‌സ്ഡ് മെത്തേഡ്‌സ് ഗവേഷണത്തെക്കുറിച്ച് സംഘടിപ്പിക്കുന്ന രാജ്യാന്തര സമ്മേളനം ഈമാസം 22 മുതല്‍ 24 വരെ കാംപസില്‍ നടക്കും. ബ്രിട്ടണിലെ ബൗണ്‍മൗത്ത്, ലിവര്‍പൂള്‍ ജോണ്‍ മൂര്‍സ് സര്‍വകലാശാലകളുമായി സഹകരിച്ചാണ് സമ്മേളനം നടക്കുക. ഗവേഷണരംഗത്ത് നൂതനപ്രവണതയായ മിക്‌സ്ഡ് മെത്തേഡ്‌സിനെക്കുറിച്ചും മികച്ച ജേര്‍ണലുകളില്‍ ഗവേഷണപ്രബന്ധങ്ങള്‍ പ്രസിദ്ധീകരിക്കുന്നതിനെക്കുറിച്ചും വിദഗ്ധര്‍ പരിശീലനം നല്‍കും. ഗവേഷകര്‍ക്കും വിദ്യാര്‍ഥികള്‍ക്കും പങ്കെടുക്കാം.

റിസര്‍ച്ച് ഗ്രാന്റ് എഴുത്തുരീതി, റിസര്‍ച്ച് മെത്തഡോളജി, എസ്പിഎസ്എസ് എന്നിവയെക്കുറിച്ചുള്ള പ്രീകോണ്‍ഫറന്‍സ് ശില്‍പശാലയും ഈമാസം 22ന് നടക്കും. രാവിലെ 9.30ന് വൈസ് ചാന്‍സലര്‍ പ്രഫ സാബു തോമസ് ഉദ്ഘാടനം ചെയ്യും. ഡോ. പദ്മംശിഖദ, പ്രഫ. എഡ്‌വിന്‍ വാന്‍ തേജലിംഗന്‍, ഡോ. പ്രമോദ് റഗ്മി, പ്രഫ. ജയദേവന്‍ ശ്രീധരന്‍, ഡോ. രാജേഷ് കോമത്ത്, ഡോ. മുഹമ്മദ് അസിം, ഡോ. ബ്രിജേഷ് സത്യന്‍, ഡോ. ബേദാന്ത റോയ് എന്നിവര്‍ വിവിധ വിഷയങ്ങളില്‍ ക്ലാസെടുക്കും. സംഗ്രഹം നാളെ വരെ സമര്‍പ്പിക്കാം. വിശദവിവരങ്ങള്‍ക്ക് www.sobs.mgu.ac.in എന്ന വെബ്‌സൈറ്റ് സന്ദര്‍ശിക്കുക. രജിസ്‌ട്രേഷന് ഫോണ്‍: 9526719084.




Tags:    

Similar News