ക്രിസ്ത്യന്‍ പള്ളികളിലെ അപ്പവും വീഞ്ഞും വിശ്വാസത്തിന്റെ ഭാഗം:ഇടപെടാന്‍ കഴിയില്ലെന്ന് ഹൈക്കോടതി

ക്വാളിഫൈഡ് മെഡിക്കല്‍ പ്രാക്ടീഷണേഴ്‌സ് അസോസിയേഷന്‍ സമര്‍പ്പിച്ച ഹരജിയാണ് കോടതി പരിഗണിച്ചത്.ഹരജിയില്‍ ഉന്നയിച്ചിരിക്കുന്നത് വിശ്വാസ പരമായ വിഷയമാണെന്നും ഇതില്‍ നടപടിയെടുക്കേണ്ടത് സഭയാണെന്നും കോടതി വ്യക്തമാക്കി.'അപ്പവും വീഞ്ഞും വിശ്വാസത്തിന്റെ ഭാഗമാണ്. ഭക്ഷണ പദാര്‍ഥമല്ല.' എന്നും കോടതി ചൂണ്ടിക്കാട്ടി

Update: 2020-02-19 16:37 GMT

കൊച്ചി: ക്രിസ്ത്യന്‍ പള്ളികളിലെ വിശുദ്ധ കുര്‍ബാനയ്ക്കുള്ള അപ്പവും വീഞ്ഞും നല്‍കുന്നതില്‍ ഭക്ഷ്യസുരക്ഷാ നിയമം പാലിക്കുന്നില്ലെന്ന് ചൂണ്ടാക്കാടി നല്‍കിയ ഹരജിയില്‍ ഇടപെടാനാവില്ലെന്നു ഹൈക്കോടതി. ക്വാളിഫൈഡ് മെഡിക്കല്‍ പ്രാക്ടീഷണേഴ്‌സ് അസോസിയേഷന്‍ സമര്‍പ്പിച്ച ഹരജിയാണ് കോടതി പരിഗണിച്ചത്.ഹരജിയില്‍ ഉന്നയിച്ചിരിക്കുന്നത് വിശ്വാസ പരമായ വിഷയമാണെന്നും ഇതില്‍ നടപടിയെടുക്കേണ്ടത് സഭയാണെന്നും കോടതി വ്യക്തമാക്കി.'അപ്പവും വീഞ്ഞും വിശ്വാസത്തിന്റെ ഭാഗമാണ്. ഭക്ഷണ പദാര്‍ഥമല്ല.' എന്നും കോടതി ചൂണ്ടിക്കാട്ടി.

ഒരേ ഒരു സ്പൂണ്‍ ഉപയോഗിച്ചു കൊണ്ടാണ് വൈദികന്‍ വിശ്വാസികളുടെ നാവില്‍ വീഞ്ഞ് നല്‍കുന്നത്. വൈദികന്‍ തന്റെ കൈവിരലുകള്‍ കൊണ്ടുതന്നെ അപ്പക്കഷണങ്ങള്‍ നല്‍കുന്നു. സ്പൂണോ വൈദികന്റെ വിരലുകളോ കഴുകുന്നില്ല. വിശ്വാസികളുടെ നാവിലെ ഉമിനീര് വഴി പകര്‍ച്ചവ്യാധികള്‍ പടര്‍ന്നു പിടിക്കാനുള്ള സാധ്യത തള്ളിക്കളയാനാവില്ലെന്നായിരുന്നു പരാതിക്കാരുടെ വാദം.എന്നാല്‍ കേസില്‍ ഇടപെടാന്‍ വിസമ്മതിച്ച കോടതി ഹരജിയില്‍ ഉന്നയിച്ചത് വിശ്വാസത്തില്‍ അധിഷ്ഠിതമായ കാര്യങ്ങളാണെന്ന് ചൂണ്ടിക്കാട്ടി.ഹരജിയില്‍ ഉന്നയിച്ച കാര്യത്തില്‍ മാറ്റങ്ങള്‍ വേണമെങ്കില്‍ അതു ക്രിസ്ത്യന്‍ സഭ തന്നെ ചെയ്യണം. മതസ്വാതന്ത്ര്യം ഇന്ത്യന്‍ ഭരണഘടന ഉറപ്പു നല്‍കുന്നുണ്ടെന്നും വിശ്വാസികളുടെ സ്വാതന്ത്ര്യം കാത്തു സൂക്ഷിക്കുന്നതിനാണ് ഭരണഘടനയെന്നും കോടതി വ്യക്തമാക്കി. 

Tags:    

Similar News