കശുവണ്ടി വികസന കോര്‍പറേഷനിലെ അഴിമതി: കുറ്റപത്രം സമര്‍പ്പിക്കാന്‍ അനുമതി നല്‍കണമെന്ന് സിബിഐ ഹൈക്കോടതിയില്‍

കേസിന്റെ അന്വേഷണം സുപ്രിംകോടതിയുടെ മുന്‍ ഉത്തരവ് പ്രകാരമാണെന്നും സംസ്ഥാന സര്‍ക്കാരിന്റെ പ്രത്യേക അനുമതി കുറ്റപത്രം സമര്‍പ്പിക്കുന്നതിന് ആവശ്യമില്ലെന്നും സിബിഐ വ്യക്തമാക്കി.

Update: 2020-12-01 14:52 GMT

കൊച്ചി: കശുവണ്ടി വികസന കോര്‍പറേഷനിലെ അഴിമതി കേസില്‍ കുറ്റപത്രം സമര്‍പ്പിക്കാന്‍ അനുമതി നല്‍കണമെന്ന് സിബിഐ ഹൈക്കോടതിയില്‍ ആവശ്യപ്പെട്ടു.കേസിന്റെ അന്വേഷണം സുപ്രിംകോടതിയുടെ മുന്‍ ഉത്തരവ് പ്രകാരമാണെന്നും സംസ്ഥാന സര്‍ക്കാരിന്റെ പ്രത്യേക അനുമതി കുറ്റപത്രം സമര്‍പ്പിക്കുന്നതിന് ആവശ്യമില്ലെന്നും സിബിഐ വ്യക്തമാക്കി.

ഇതിനിടെ അഡീഷണല്‍ അഡ്വക്കേറ്റ് ജനറല്‍ കേസില്‍ ഹാജരാകാന്‍ ഉണ്ടെന്നും കൊവിഡ് പശ്ചാത്തലത്തില്‍ അദ്ദേഹത്തിന് ഹാജരാകാന്‍ തടസ്സമുണ്ടെന്നും സംസ്ഥാന സര്‍ക്കാര്‍ അറിയിച്ചു. തുടര്‍ന്ന് കേസ് പരിഗണിക്കുന്നത് കോടതി തിങ്കളാഴ്ചത്തേക്ക് മാറ്റി വെച്ചു.

കേസില്‍ ഒന്നാം പ്രതി കോര്‍പറേഷന്‍ മുന്‍ എം ഡി കെ എ രതീഷ്, മൂന്നാം പ്രതി മുന്‍ ചെയര്‍മാന്‍ ആര്‍ ചന്ദ്രശേഖര്‍ എന്നിവരെ പ്രോസിക്യുട്ട് ചെയ്യാന്‍ അനുമതി ആവശ്യപ്പെട്ടെങ്കിലും സംസ്ഥാന സര്‍ക്കാര്‍ നല്‍കിയില്ല. ഇതേ തുടര്‍ന്നാണ് സിബിഐ കുറ്റപത്രം സമര്‍പ്പിക്കാന്‍ കോടതിയുടെ അനുമതി തേടിയത്.

Tags:    

Similar News