പൗരത്വ നിയമ ഭേദഗതി: നയപ്രഖ്യാപനത്തിലെ പരാമർശങ്ങൾ ഗവര്‍ണര്‍ ഒഴിവാക്കിയേക്കും

നാളെയാണ് ബജറ്റ് സമ്മേളനത്തോട് മുന്നോടിയായുള്ള നയപ്രഖ്യാപനം. സർക്കാരുമായുളള തർക്കം തുടരുന്നതിനിടെ നാളത്തെ ഗവർണറുടെ നിലപാട് നിർണായകമാണ്.

Update: 2020-01-28 06:15 GMT

തിരുവനന്തപുരം:  പൗരത്വ നിയമ ഭേദഗതിയുമായി ബന്ധപ്പെട്ട പരാമർശങ്ങൾ നയപ്രഖ്യാപന പ്രസംഗത്തില്‍ നിന്നും ഗവര്‍ണര്‍ ഒഴിവാക്കിയേക്കും. വിവാദ പരാമര്‍ശങ്ങള്‍ പ്രസംഗത്തില്‍ നിന്ന് നീക്കാന്‍ സ്പീക്കറോട് ആവശ്യപ്പെടുമെന്നും സൂചനയുണ്ട്.

നാളെയാണ് ബജറ്റ് സമ്മേളനത്തോട് മുന്നോടിയായുള്ള നയപ്രഖ്യാപനം. സർക്കാരുമായുളള തർക്കം തുടരുന്നതിനിടെ നാളത്തെ ഗവർണറുടെ നിലപാട് നിർണായകമാണ്. ഗവര്‍ണ്ണര്‍ വായിക്കാതെ ഒഴിവാക്കിയാലും മന്ത്രിസഭ അംഗീകരിച്ച നയപ്രഖ്യാപനമായിരിക്കും സഭ രേഖകളില്‍ ഉണ്ടാവുക.

Tags:    

Similar News