തണ്ണിര്‍തടം കരഭൂമിയാക്കാന്‍ വ്യാജ രേഖ ചമച്ച കേസ്: വിജിലന്‍സ് രണ്ടു ദിവസത്തിനകം റിപോര്‍ട് സമര്‍പ്പിക്കും

വിജിലന്‍സ് എറണാകുളം യൂനിറ്റാണ് ഇത് സംബന്ധിച്ച് പ്രാഥമിക അന്വേഷണം നടത്തിയത്.കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം നടത്തണമെന്ന ശുപാര്‍ശയോടെയായിരിക്കും റിപോര്‍ട് നല്‍കുകയെന്നാണ് വിവരം.വ്യാജ രേഖ ചമച്ച സംഭവം അതീവ ഗൗരവമുള്ളതായിട്ടാണ് വിജിലന്‍സ് വിലയിരുത്തുന്നത്

Update: 2019-05-13 08:12 GMT

കൊച്ചി: ആലുവ ചൂര്‍ണിക്കരയിലെ തണ്ണിര്‍തടം കരഭൂമിയാക്കി മാറ്റുന്നതിനായി വ്യാജ രേഖ ചമച്ച കേസില്‍ വിജിലന്‍സ് രണ്ടു ദിവസത്തിനുള്ളില്‍ അന്വേഷണ റിപോര്‍ട് കൈമാറുമെന്ന്് സൂചന. വിജിലന്‍സ് ഡയറക്ടര്‍ക്കായിരിക്കും അന്വേഷണ റിപോര്‍ട് കൈമാറുക. വിജിലന്‍സ് എറണാകുളം യൂനിറ്റാണ് ഇത് സംബന്ധിച്ച് പ്രാഥമിക അന്വേഷണം നടത്തിയത്.കേസ്് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം നടത്തണമെന്ന ശുപാര്‍ശയോടെയായിരിക്കും റിപോര്‍ട് നല്‍കുകയെന്നാണ് വിവരം.വ്യാജ രേഖ ചമച്ച സംഭവം അതീവ ഗൗരവമുള്ളതായിട്ടാണ് വിജിലന്‍സ് വിലയിരുത്തുന്നത്.വ്യാജ രേഖ ചമയ്ക്കാന്‍ ഇടനില നില്‍ക്കുകയും ഉത്തരവ് തയാറാക്കുകയും ചെയ്്ത ശ്രീമൂല നഗരം അപ്പേലി വീട്ടില്‍ അബുട്ടി(അബു-39), വ്യാജ ഉത്തരവില്‍ ലാന്റ് റനവ്യു കമ്മീഷണര്‍ ഓഫിസിലെ സീലും സീനിയര്‍ സൂപ്രണ്ടിന്റെ നെയിം സീലും പതിപ്പിച്ചു നല്‍കിയ ഇതേ ഓഫിസിലെ ജീവനക്കാരനായ തിരുവനന്തപരും കരമനയിലെ എന്‍ജിഒ ക്വാര്‍ട്ടേഴ്‌സിലെ താമസക്കാരനായ പാങ്ങോട് വാഴൂട്ട് കല,അരുണ്‍ നിവാസില്‍ അരുണ്‍(34) എന്നിവരെ പോലിസ് അറസ്റ്റു ചെയ്തിരുന്നു.

ചൂര്‍ണ്ണിക്കര വില്ലേജിലുള്ള മതിലകം സ്വദേശിയായ ഹംസ,ഹംസയുടെ ഭാര്യ,ഹംസയുടെ മകള്‍ എന്നിവരുടെ ഉടമസ്ഥതയിലുള്ള.റവന്യൂ രേഖകളില്‍ നിലമായി കിടക്കുന്ന 71 സെന്റ്  സ്ഥലം കരഭൂമിയാക്കി മാറ്റുന്നതിനായിട്ടായിരുന്നു ഇവര്‍ വ്യാജ രേഖ ചമച്ചത്. അബുവും അരുണും ഇതേ രീതിയില്‍ മറ്റാരുടെയെങ്കിലും തണ്ണീര്‍ തടം ഇത്തരത്തില്‍ വ്യജ രേഖ ചമച്ച് കരഭൂമിയാക്കി മാറ്റി നല്‍കിയിട്ടുണ്ടോയെന്നും വിജിലന്‍സ് സംശയിക്കുന്നുണ്ട്. കാരണം ഹംസയുടെ ഭൂമി തരം മാറ്റാന്‍ വ്യാജമായി ഉത്തരവ് തയാറാക്കിയത് അബു ഒറ്റയക്കാണ്.ഇത്തരത്തില്‍ റവന്യു ഉത്തരവിലെ ഭാഷയില്‍ ഇയാള്‍ക്ക് വലിയ പ്രാവീണ്യമുള്ളതായി പോലിസ് അന്വേഷണത്തില്‍ കണ്ടെത്തിയിരുന്നു. ഈ സാഹചര്യത്തില്‍ വിശദമായ അന്വേഷണം വേണമെന്ന നിലപാടിലാണ് വിജിലന്‍സ് സംഘം. അരുണിനെക്കൂടാതെ മറ്റേതെങ്കിലും ഉദ്യോഗസ്ഥര്‍ക്കും ഇതില്‍ പങ്കുണ്ടോയെന്ന് അന്വേഷിക്കേണ്ടതുണ്ടെന്നുമാണ് വിജിലന്‍സിന്റെ വിലയിരുത്തല്‍. അതിനാല്‍ എഫ് ഐ ആര്‍ രജിസ്റ്റര്‍ ചെയ്ത് അന്വേഷണം വേണമെന്ന് വിജിലന്‍സ് ഡയറക്ടറോട് വിജിലന്‍സ് എറണാകുളം യൂനിറ്റ് ശുപാര്‍ശ ചെയ്യുമെന്നുമാണ് വിവരം.

Tags:    

Similar News