കള്ളപ്പണം വെളുപ്പിച്ചെന്നാരോപണം: ഇബ്രാഹിംകുഞ്ഞിനെതിരായ അന്വേഷണം തുടരാമെന്ന് ഹൈക്കോടതി

എന്‍ഫോഴ്‌സ്‌മെന്റ്,വിജിന്‍സ് ഏജന്‍സികള്‍ നടത്തുന്ന അന്വേഷണം തുടരാമെന്ന് ഹൈക്കോടതി ഉത്തരവ്.കളമശേരി സ്വദേശി ഗിരീഷ് ബാബു നല്‍കിയ ഹരജികളിലാണ് ഹൈക്കോടതിയുടെ ഉത്തരവ്.രണ്ട് ഏന്‍സികള്‍ക്കും ലഭിച്ചിരിക്കുന്ന പരാതികളില്‍ അവര്‍ക്ക് അന്വേഷണം തുടരാം.സ്വത്തുവിവരങ്ങള്‍,കള്ളപ്പണം അടക്കമുള്ള പരാതികള്‍ എന്‍ഫോഴ്‌സമെന്റിന് അന്വേഷിക്കാം.പാലാരിവട്ടം പാലം നിര്‍മാണത്തില്‍ അഴിമതി നടത്തി ലഭിച്ച പണം ദിനപത്രത്തിന്റെ അക്കൗണ്ട് വഴി മാറി എന്നിവയടക്കമുള്ള പരാതികള്‍ വിജിലന്‍സിന് അന്വേഷിക്കാം

Update: 2020-08-17 06:10 GMT

കൊച്ചി:ദിനപത്രത്തിന്റെ അക്കൗണ്ടിലൂടെ കള്ളപ്പണം വെളുപ്പിച്ചെന്നതടക്കമുള്ള പരാതികളില്‍ മുന്‍ പൊതുമരാമത്ത് വകുപ്പ് മന്ത്രി വി കെ ഇബ്രാഹിംകുഞ്ഞിനെതിരെ എന്‍ഫോഴ്‌സ്‌മെന്റ്,വിജിന്‍സ് ഏജന്‍സികള്‍ നടത്തുന്ന അന്വേഷണം തുടരാമെന്ന് ഹൈക്കോടതി ഉത്തരവ്.കളമശേരി സ്വദേശി ഗിരീഷ് ബാബു നല്‍കിയ ഹരജികളിലാണ് ഹൈക്കോടതിയുടെ ഉത്തരവ്.രണ്ട് ഏന്‍സികള്‍ക്കും ലഭിച്ചിരിക്കുന്ന പരാതികളില്‍ അവര്‍ക്ക് അന്വേഷണം തുടരാം.സ്വത്തുവിവരങ്ങള്‍,കള്ളപ്പണം അടക്കമുള്ള പരാതികള്‍ എന്‍ഫോഴ്‌സമെന്റിന് അന്വേഷിക്കാം.

പാലാരിവട്ടം പാലം നിര്‍മാണത്തില്‍ അഴിമതി നടത്തി ലഭിച്ച പണം ദിനപത്രത്തിന്റെ അക്കൗണ്ട് വഴി മാറി എന്നിവയടക്കമുള്ള പരാതികള്‍ വിജിലന്‍സിന് അന്വേഷിക്കാം. അന്വേഷണ സമയത്ത് രണ്ട് ഏജന്‍സികളും പരിസ്പരം ആവശ്യപ്പെട്ടാല്‍ രേഖകള്‍ കൈമാറണമെന്നു ഹൈക്കോടതി നിര്‍ദേശിച്ചതായി വാദി ഭാഗം അഭിഭാഷന്‍ സുദിന്‍കുമാര്‍ പറഞ്ഞു. കേസില്‍ കക്ഷിചേരാനുള്ള ദിനപ്പത്രത്തിന്റെ ആവശ്യം കോടതി തള്ളി.പ്രമുഖ ഫുട്‌ബോള്‍ ക്ലബ്ബിന്റെ സ്‌പോണ്‍സര്‍ഷിപ്പിന് അടക്കം മുടക്കിയ പണത്തിന്റെ ഉറവിടം അന്വേഷിക്കണമെന്ന് ഹരജിക്കാരന്‍ കോടതിയില്‍ ആവശ്യപ്പെട്ടിരുന്നു.പാലാരിവട്ടം പാലം നിര്‍മാണത്തില്‍ അഴിമതി നടത്തി 10 കോടി ഇബ്രാഹിംകുഞ്ഞിന് ലഭിച്ചുവെന്നും ഇത് ദിനപത്രത്തിന്റെ അക്കൗണ്ടില്‍ നിക്ഷേപിച്ചു വെളുപ്പിച്ചുവെന്നുമാണ് ഹരജിക്കാരന്റെ ആരോപണം. 

Tags: