മന്ത്രിയുടെ ആക്ഷേപം: ആലപ്പാട്ട് മലപ്പുറത്തിന്റെ പ്രതിഷേധം

ബാലരാമപുരം സ്വദേശിയും ദീര്‍ഘകാലം മലപ്പുറം കരുവാരക്കുണ്ടില്‍ കച്ചവടക്കാരനുമായ സോഷ്യല്‍ മീഡിയ ആക്ടിവിസ്റ്റ് സലീം പഴയ കടയാണ് ശ്രദ്ധ പിടിച്ചുപറ്റിയത്.

Update: 2019-01-18 02:23 GMT

കൊല്ലം: ആലപ്പാട് സമരത്തിന്റെ പേരില്‍ മലപ്പുറത്തുകാരെ മന്ത്രി ഇ പി ജയരാജന്‍ ആക്ഷേപിച്ചതിനെതിരേ വ്യത്യസ്ത പ്രതിഷേധവുമായി ഒരു മലപ്പുറത്തുകാരന്‍. മലപ്പുറത്തിന്റെ പരമ്പരാഗത വേഷത്തിലാണ് ആലപ്പാട് സമരപ്പന്തലില്‍ പ്രതീകാത്മക ഒറ്റയാള്‍ ഐക്യദാര്‍ഢ്യപ്രകടനം നടന്നത്. ബാലരാമപുരം സ്വദേശിയും ദീര്‍ഘകാലം മലപ്പുറം കരുവാരക്കുണ്ടില്‍ കച്ചവടക്കാരനുമായ സോഷ്യല്‍ മീഡിയ ആക്ടിവിസ്റ്റ് സലീം പഴയ കടയാണ് ശ്രദ്ധ പിടിച്ചുപറ്റിയത്.

പ്രതീകാത്മക ശവശരീരവുമായാണ് സലീം ആലപ്പാട്ടെത്തിയത്. ജനിച്ച മണ്ണില്‍ മരിക്കണമെന്ന ആലപ്പാട്ടെ ജനങ്ങളുടെ അഭിലാഷം സൂചിപ്പിക്കാനാണ് ഈ മൃതദേഹമെന്നും മലപ്പുറത്തുകാരെ ആക്ഷേപിച്ച ഇ പി ജയരാജനെതിരായ പ്രതിഷേധമാണ് ഈ പ്രതീകാത്മക വസ്ത്രമെന്നും അദ്ദേഹം പറഞ്ഞു. സമരസമിതി സലീമിനെ സ്വീകരിക്കുകയും നന്ദി രേഖപ്പെടുത്തുകയും ചെയ്തു. 

Tags:    

Similar News