കോട്ടയം ബിസിഎം കോളജിന് മുകളില്‍ നിന്ന് ചാടി വിദ്യാര്‍ഥിനിയുടെ ആത്മഹത്യാ ശ്രമം

മൂന്നാം വര്‍ഷ സോഷ്യോളജി വിദ്യാര്‍ത്ഥിനിയാണ് ചാടിയത്.

Update: 2022-07-11 10:06 GMT

കോട്ടയം: ബിസിഎം കോളജിലെ മൂന്നാം നിലയില്‍ നിന്ന് വിദ്യാര്‍ത്ഥിനി ചാടി. മൂന്നാം വര്‍ഷ സോഷ്യോളജി വിദ്യാര്‍ത്ഥിനിയാണ് ചാടിയത്. രാവിലെ പതിനൊന്നോടെയാണ് സംഭവം. കുടുംബ പ്രശ്‌നങ്ങളെ തുടര്‍ന്നുള്ള ആത്മഹത്യാ ശ്രമമെന്നാണ് കോളജ് അധികൃതര്‍ പറയുന്നത്. കുട്ടിയെ പരിക്കുകളോടെ മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചു.

Tags:    

Similar News