100 കെഎസ്ആര്‍ടിസി ബസ്സുകള്‍ തകര്‍ത്തു; നഷ്ടം 3.35 കോടി

ബസ്സുകള്‍ തകര്‍ത്തതിലുള്ള നഷ്ടം മാത്രമാണിത്. സര്‍വീസുകള്‍ മുടങ്ങിയതുമായി ബന്ധപ്പെട്ട് വന്‍നഷ്ടമുണ്ടെന്നും ഇതിന്റെ വിവരങ്ങള്‍ ലഭിക്കാന്‍ കാലതാമസമെടുക്കുമെന്നും അദ്ദേഹം പറഞ്ഞു.

Update: 2019-01-03 12:46 GMT

തിരുവനന്തപുരം: ഇന്നലെയും ഇന്നുമായി സംസ്ഥാനവ്യാപകമായ അക്രമങ്ങളെ തുടര്‍ന്ന് കെഎസ്ആര്‍ടിസിക്ക് 3.35 കോടിയുടെ നഷ്ടമുണ്ടായെന്ന് എംഡി ടോമിന്‍ ജെ തച്ചങ്കരി. 200 ബസ്സുകളാണ് അക്രമത്തിന് ഇരയായത്. ബസ്സുകള്‍ തകര്‍ത്തതിലുള്ള നഷ്ടം മാത്രമാണിത്. സര്‍വീസുകള്‍ മുടങ്ങിയതുമായി ബന്ധപ്പെട്ട് വന്‍നഷ്ടമുണ്ടെന്നും ഇതിന്റെ വിവരങ്ങള്‍ ലഭിക്കാന്‍ കാലതാമസമെടുക്കുമെന്നും അദ്ദേഹം പറഞ്ഞു.

തകര്‍ക്കപ്പെട്ട കെഎസ്ആര്‍ടിസി ബസ്സുകള്‍ അണിനിരത്തി മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു എംഡി. ബസ്സുകള്‍ നന്നാക്കി സര്‍വീസുകള്‍ക്ക് ഉപയോഗിക്കാന്‍കഴിയുന്ന തരത്തിലാക്കാന്‍ ദിവസങ്ങളോ മാസങ്ങളോ വേണ്ടിവന്നേക്കാം. വോള്‍വോ, സ്‌കാനിയ തുടങ്ങിയ ബസ്സുകളുടെ സ്പെയര്‍പാര്‍ട്സുകള്‍ വിദേശത്തുനിന്ന് എത്തിക്കേണ്ടിയും വന്നേക്കാം. ഇതുമൂലം ബസ്സുകള്‍ നന്നാക്കാന്‍ കാലതാമസമുണ്ടാവും.

കോര്‍പറേഷന്‍ ബസ്സുകള്‍ തകര്‍ക്കുന്നതുമൂലം ഉണ്ടാവുന്ന നഷ്ടങ്ങള്‍ സര്‍ക്കാര്‍ ഒരിക്കലും നികത്താറില്ല. ബസ്സുകള്‍ തകര്‍ക്കാന്‍ ശ്രമിക്കുുന്നവരെ ജനങ്ങള്‍ ഇടപെട്ട് പിന്തിരിപ്പിക്കണമെന്നും അദ്ദേഹം അഭ്യര്‍ഥിച്ചു.

Tags: