മാനന്തവാടിയില്‍ വീട്ടില്‍നിന്ന് 10 പവന്‍ സ്വര്‍ണവും പണവും കവര്‍ന്നു

മാനന്തവാടി കല്‍പ്പക സ്‌റ്റോര്‍ ജീവനക്കാരന്‍ സന്തോഷിന്റെ കമ്മനയിലെ വീട്ടിലാണ് മോഷണം നടന്നത്.

Update: 2019-05-29 09:42 GMT

മാനന്തവാടി: കമ്മനയില്‍ വീട്ടില്‍നിന്ന് 10 പവന്‍ സ്വര്‍ണവും അരലക്ഷം രൂപയും കവര്‍ന്നു. മാനന്തവാടി കല്‍പ്പക സ്‌റ്റോര്‍ ജീവനക്കാരന്‍ സന്തോഷിന്റെ കമ്മനയിലെ വീട്ടിലാണ് മോഷണം നടന്നത്. ചൊവ്വാഴ്ച പകലാവാം മോഷണം നടന്നതെന്ന് കരുതുന്നു. ഈ സമയം വീട്ടുകാരാരും സ്ഥലത്തുണ്ടായിരുന്നില്ല. മാനന്തവാടി സിഐ പി കെ മണിയുടെ നേതൃത്വത്തില്‍ പോലിസും ജില്ലാ ഫിംഗര്‍ പ്രിന്റ് ബ്യുറോയില്‍ നിന്ന് സിന്ധു തോമസ്, പി വി സുധീഷ്, സത്യനാഥന്‍ എന്നീ വിരലടയാള വിദഗ്ധരും സ്ഥലത്തെത്തി പരിശോധന നടത്തി. 

Tags:    

Similar News