കൊറോണ: ശിവസേന എംപിമാര്‍ പാര്‍ലമെന്റ് സമ്മേളനം ബഹിഷ്കരിച്ചു
നിലവില്‍ മഹാരാഷ്ട്രയില്‍ പുതിയ 15 കൊവിഡ് 19 കേസുകള്‍ കൂടി സ്ഥിരീകരിച്ചു. മുംബൈയില്‍ 14 കേസുകളും പൂനെയില്‍ ഒരു കേസുമാണ് സ്ഥിരീകിച്ചത്. ഇതോടെ മഹാരാഷ്ട്രയില്‍ സ്ഥിരീകരിച്ച കേസുകള്‍ 89 ആയി.
മുംബൈ: കൊറോണ വൈറസ് ഭീഷണിയെത്തുടര്‍ന്ന് ശിവസേന എംപിമാര്‍ പാര്‍ലമെന്റ് സമ്മേളനത്തില്‍ നിന്ന് വിട്ടുനിന്നു. ഇന്ന് മുതല്‍ പാര്‍ലമെന്റിലെ ഇരുസഭകളിലും ശിവസേന എംപിമാര്‍ പങ്കെടുക്കില്ലെന്ന് സേനാ നേതാവ് സഞ്ജയ് റാവത്ത് അറിയിച്ചു.
ശിവസേന അധ്യക്ഷനും മഹാരാഷ്ട്ര മുഖ്യമന്ത്രിയുമായ ഉദ്ധവ് താക്കറെയുടേതാണ് തീരുമാനം. രാജ്യത്ത് 400 പേര്‍ക്കാണ് കൊറോണ സ്ഥിരീകരിച്ചത്. എട്ട് പേര് കൊറോണയെ തുടര്‍ന്നു മരിക്കുകയും ചെയതു. നിലവില്‍ മഹാരാഷ്ട്രയില്‍ പുതിയ 15 കൊവിഡ് 19 കേസുകള്‍ കൂടി സ്ഥിരീകരിച്ചു. മുംബൈയില്‍ 14 കേസുകളും പൂനെയില്‍ ഒരു കേസുമാണ് സ്ഥിരീകിച്ചത്. ഇതോടെ മഹാരാഷ്ട്രയില്‍ സ്ഥിരീകരിച്ച കേസുകള്‍ 89 ആയി.