പാകിസ്താന്‍ വിട്ടയച്ച 100 ഇന്ത്യന്‍ മല്‍സ്യത്തൊഴിലാളികള്‍ നാട്ടില്‍ തിരിച്ചെത്തി

ഗുജറാത്തില്‍നിന്നുള്ള മല്‍സ്യത്തൊഴിലാളികളാണ് പാകിസ്താന്‍ വിട്ടയച്ചത്. പാകിസ്താനില്‍നിന്ന് അമൃത്സറില്‍ എത്തിയ മല്‍സ്യത്തൊഴിലാളികള്‍ ട്രെയിന്‍ മാര്‍ഗമാണ് വഡോദരയില്‍ എത്തിയത്.

Update: 2019-04-12 04:51 GMT

അഹമ്മദാബാദ്: പാകിസ്താന്‍ തടങ്കലില്‍ നിന്നും വിട്ടയച്ച 100 ഇന്ത്യന്‍ മത്സ്യത്തൊഴിലാളികള്‍ നാട്ടിലെത്തി. ഗുജറാത്തില്‍നിന്നുള്ള മല്‍സ്യത്തൊഴിലാളികളാണ് പാകിസ്താന്‍ വിട്ടയച്ചത്. പാക്കിസ്താനില്‍നിന്ന് അമൃത്സറില്‍ എത്തിയ മല്‍സ്യത്തൊഴിലാളികള്‍ ട്രെയിന്‍ മാര്‍ഗമാണ് വഡോദരയില്‍ എത്തിയത്.

സമുദ്രാതിര്‍ത്തി ലംഘിച്ചെന്നാരോപിച്ചാണ് പാക് നാവിക സേന ഇവരെ തടവിലാക്കിയത്. തങ്ങളെ ഒരു ഇടുങ്ങിയ മുറിയിലാണ് പാര്‍പ്പിച്ചിരുന്നതെന്ന് വിട്ടയക്കപ്പെട്ട മല്‍സ്യത്തൊഴിലാളികളിലൊരാള്‍ പറഞ്ഞു. ഇന്ത്യപാക് സംഘര്‍ഷങ്ങള്‍ക്കിടയില്‍ തങ്ങളെ മുറിയില്‍ അനങ്ങാന്‍ പോലും സമ്മതിച്ചിരുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.














Tags:    

Similar News