ഭാര്യാസഹോദരിയായ 11 കാരിയെ പീഡിപ്പിച്ച പ്രതി അറസ്റ്റില്‍

പീഡനത്തിന് ശേഷം വീട്ടിലെത്തിയ പ്രതി ഭാര്യക്കൊപ്പം പോലിസ് സ്‌റ്റേഷനിലെത്തി സഹോദരിയെ കാണാനില്ലെന്ന് പരാതി നല്‍കി. പോലിസ് തെരച്ചില്‍ നടത്തുന്നതിനിടെയാണ് പട്രോളിംഗ് സംഘം പെണ്‍കുട്ടിയെ കണ്ടെത്തിയത്.

Update: 2019-08-26 19:24 GMT

നോയിഡ: ഭാര്യാസഹോദരിയായ 11കാരിയെ പീഡിപ്പിച്ച് കൊലപ്പെടുത്താന്‍ ശ്രമിച്ച കേസില്‍ പ്രതി പിടിയില്‍. യുപിയിലെ ഗ്രേറ്റര്‍ നോയിഡ എന്ന സ്ഥലത്താണ് സംഭവം. ഭാര്യയുടെ പരാതിയെ തുടര്‍ന്നാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. പെണ്‍കുട്ടിയെയും ഭാര്യയെയും കൊല്ലാനായിരുന്നു ഇയാള്‍ ഉദ്ദേശിച്ചതെന്ന് പോലിസ് പറഞ്ഞു. കസ്‌നയിലെ ഒരു കല്‍വര്‍ട്ടിന് സമീപം അവശനിലയിലാണ് 11കാരിയായ പെണ്‍കുട്ടിയെ പോലിസ് കണ്ടെത്തിയത്. പീഡിപ്പിച്ച ശേഷം ആളൊഴിഞ്ഞ സ്ഥലത്ത് പെണ്‍കുട്ടിയെ ഉപേക്ഷിക്കുകയായിരുന്നു.

തേജസ് ന്യൂസ് യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

പോലിസിന്റെ പട്രോളിംഗ് സംഘമാണ് പെണ്‍കുട്ടിയെ ആശുപത്രിയിലെത്തിച്ചത്. ബോധം വന്ന ശേഷം സഹോദരീ ഭര്‍ത്താവാണ് തന്നെ പീഡിപ്പിച്ചതെന്ന് പെണ്‍കുട്ടി മൊഴി നല്‍കി. പീഡനത്തിന് ശേഷം ശ്വാസം മുട്ടിച്ച് കൊലപ്പെടുത്താന്‍ ശ്രമിച്ചുവെന്നും തനിക്ക് ഈ സമയത്ത് ബോധം നഷ്ടപ്പെട്ടുവെന്നും പെണ്‍കുട്ടി പറഞ്ഞു.

പീഡനത്തിന് ശേഷം വീട്ടിലെത്തിയ പ്രതി ഭാര്യക്കൊപ്പം പോലിസ് സ്‌റ്റേഷനിലെത്തി സഹോദരിയെ കാണാനില്ലെന്ന് പരാതി നല്‍കി. പോലിസ് തെരച്ചില്‍ നടത്തുന്നതിനിടെയാണ് പട്രോളിംഗ് സംഘം പെണ്‍കുട്ടിയെ കണ്ടെത്തിയത്.





Tags:    

Similar News