കശ്മീര്‍ ഇന്ത്യയുടെ ആഭ്യന്തര കാര്യം; പാകിസ്താനെതിരേ രാഹുല്‍
ഇക്കാര്യത്തില്‍ പാകിസ്താനോ മറ്റേതെങ്കിലും വിദേശ രാജ്യമോ ഇടപെടേണ്ട യാതൊരു കാര്യവുമില്ലെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു.
ന്യൂഡല്‍ഹി: ജമ്മു കശ്മീര്‍ വിഷയം തികച്ചും ഇന്ത്യയുടെ ആഭ്യന്തര കാര്യമാണെന്ന് കോണ്‍ഗ്രസ് മുന്‍ അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. ഇക്കാര്യത്തില്‍ പാകിസ്താനോ മറ്റേതെങ്കിലും വിദേശ രാജ്യമോ ഇടപെടേണ്ട യാതൊരു കാര്യവുമില്ലെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു.
'കേന്ദ്ര സര്‍ക്കാരിനോട് എനിക്കു പല കാര്യത്തിലും വിയോജിപ്പുണ്ട്. പക്ഷെ ഒരു കാര്യം ഞാന്‍ വ്യക്തമാക്കാന്‍ ആഗ്രഹിക്കുന്നു: കശ്മീര്‍ ഇന്ത്യയുടെ ആഭ്യന്തര കാര്യമാണ്. അതില്‍ പാകിസ്താനെന്നല്ല, ഒരു വിദേശ രാജ്യത്തിനും ഇടപെടാന്‍ അവകാശമില്ല. ജമ്മു കശ്മീരില്‍ സംഘര്‍ഷം നടക്കുന്നുണ്ട്. അതിന് കാരണം പാകിസ്താനാണ്. ലോകത്താകമാനം ഭീകരവാദം പരത്തുന്നതില്‍ പ്രധാനികളാണ് പാകിസ്താന്'- രാഹുല്‍ ഗാന്ധി ആരോപിച്ചു.
തന്റെ ഔദ്യോഗിക ട്വിറ്റര്‍ പേജിലൂടെയാണ് രാഹുല്‍ ഇക്കാര്യം വ്യക്തമാക്കിയത്.