ഗുലാംനബി ആസാദിനെ ശ്രീനഗര്‍ വിമാനത്താവളത്തില്‍ തടഞ്ഞു

ജമ്മു കശ്മീരിന് പ്രത്യേക പദവി നല്‍കുന്ന ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കിയതിന് പിന്നാലെയുള്ള സ്ഥിതിഗതികള്‍ നേരില്‍ കണ്ട് മനസ്സിലാക്കുന്നതിനാണ് ഗുലാം നബി ആസാദ് കശ്മീരിലേക്കു പുറപ്പെട്ടത്.

Update: 2019-08-08 08:07 GMT

ശ്രീഗര്‍: കശ്മീര്‍ താഴ്‌വര സന്ദര്‍ശിക്കാനെത്തിയ കോണ്‍ഗ്രസ് എംപിയും രാജ്യസഭാ പ്രതിപക്ഷ നേതാവുമായ ഗുലാം നബി ആസാദിനെ ശ്രീനഗര്‍ വിമാനത്താവളത്തില്‍ തടഞ്ഞു. ജമ്മു കശ്മീരിന് പ്രത്യേക പദവി നല്‍കുന്ന ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കിയതിന് പിന്നാലെയുള്ള സ്ഥിതിഗതികള്‍ നേരില്‍ കണ്ട് മനസ്സിലാക്കുന്നതിനാണ് ഗുലാം നബി ആസാദ് കശ്മീരിലേക്കു പുറപ്പെട്ടത്.

ജമ്മു കശ്മീര്‍ കോണ്‍ഗ്രസ് അധ്യക്ഷന്‍ ഗുലാം അഹ്മദ് മിറും അദ്ദേഹത്തിനൊപ്പമുണ്ടായിരുന്നു. ശ്രീനഗറിലേക്ക് പുറപ്പെടുന്നതിന് തൊട്ടുമുമ്പ്, ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത ്‌ഡോവലിന്റെ കശ്മീര്‍ സന്ദര്‍ശനത്തെക്കുറിച്ച് ഗുലാം നബി ആസാദ് നടത്തിയ പ്രതികരണം ബിജെപി വിവാദമാക്കിയിരുന്നു. ഡോവല്‍ ബുധനാഴ്ച്ചയാണ് കശ്മീരിലെ ഷോപ്പിയാന്‍ സന്ദര്‍ശിച്ചത്. അവിടെ ഫൂട്പാത്തില്‍ അടച്ചിട്ട ഷോപ്പുകളുടെ പുറത്ത് തട്ടുകടയില്‍ നിന്ന് ഡോവല്‍ ഭക്ഷണം കഴിക്കുന്നതിന്റെയും നാട്ടുകാരുമായി സംസാരിക്കുന്നതിന്റെയും വീഡിയോകള്‍ പുറത്തുവന്നിരുന്നു. തങ്ങള്‍ക്ക് ഇവിടെ പ്രശ്‌നങ്ങളൊന്നുമില്ലെന്ന് നാട്ടുകാര്‍ പറയുന്നതായിരുന്നു വീഡിയോ ദൃശ്യത്തില്‍. പണംകൊടുത്താല്‍ ആരെയും കൂടെ കൂട്ടാന്‍ സാധിക്കുമെന്നായിരുന്നു ഇതേക്കുറിച്ച് ചോദിച്ചപ്പോള്‍ ഗുലാം നബി ആസാദിന്റെ പ്രതികരണം.

ഈ വിഷയത്തില്‍ ഗലാം നബി ആസാദ് മാപ്പ് പറയണമെന്ന് ആവശ്യപ്പെട്ട് ബിജെപി രംഗത്തെത്തി. പാകിസ്താന്‍കാര്‍ നടത്തുന്ന ആരോപണമാണ് ഇതെന്നും ഈ പ്രതികരണം ആഗോള വേദികളില്‍ പാകിസ്താന്‍ ഉപയോഗപ്പെടുത്തുമെന്നും ബിജെപി ആരോപിച്ചു. 

Tags:    

Similar News