കർണാടകയിൽ കൊവിഡ് വ്യാപനം രൂക്ഷമായി തുടരുന്നു

ഇന്ന് 7 കൊവിഡ് മരണങ്ങൾ റിപോർട്ട് ചെയ്തു. ഇതോടെ മരണ സംഖ്യ 253 ആയി ഉയർന്നു

Update: 2020-07-01 17:31 GMT

ബം​ഗളൂരു: കർണാടകയിൽ കൊവിഡ് വ്യാപനം രൂക്ഷമായി തുടരുന്നു. ഇന്ന് ബുധനാഴ്ച്ച 1272 പേർക്ക് വൈറസ് ബാധ സ്ഥിരീകരിച്ചു. 735 പേർക്ക് ബംഗളുരുവിൽ മാത്രം ഇന്ന് കൊവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. എല്ലാ കേസുകളുടെയും ഉറവിടം അജ്ഞാതമാണ്.

ബം​ഗളൂരു റൂറൽ ജില്ലയിലും കൊവിഡ് കേസുകളുടെ എണ്ണം കുത്തനെ ഉയരുകയാണ്. ബെല്ലാരി, ദക്ഷിണ കന്നഡ എന്നീ ജില്ലകളിൽ നൂറോളം പുതിയ കേസുകളാണ് റിപോർട്ട് ചെയ്തത്. സംസ്ഥാനത്ത് ഇന്ന് 7 കൊവിഡ് മരണങ്ങൾ റിപോർട്ട് ചെയ്തു. ഇതോടെ മരണ സംഖ്യ 253 ആയി ഉയർന്നു.

ഇന്ന് 145 പേർക്കാണ് രോഗമുക്തി. ചികിൽസയിൽ ഉള്ളവരുടെ എണ്ണം 8000 കടന്നു. പകുതിയും ബംഗളുരുവിലാണ്. 292 പേരാണ് തീവ്രപരിചരണ വിഭാഗത്തിൽ ചികിൽസയിൽ കഴിയുന്നത്. 15185 പേരുടെ കൊവിഡ് പരിശോധന ഫലം നെഗറ്റീവ് ആയി. ശ്രവ പരിശോധനയ്ക്കായി 16670 പേരുടെ സംപിൾ ഇന്ന് ശേഖരിച്ചു.

സർക്കാരുമായി ഉണ്ടാക്കിയ ധാരണ ലംഘിച്ചു ചില സ്വകാര്യ ആശുപത്രികൾ കൊവിഡ് ലക്ഷണം ഉള്ളവർക്ക് പ്രവേശനം നിഷേധിച്ചു തുടങ്ങിയിട്ടുണ്ട്. 52 കാരന് പ്രവേശനം നിഷേധിച്ച ബംഗളുരുവിലെ 9 സ്വകാര്യ ആശുപത്രികൾക്ക് ആരോഗ്യ വകുപ്പ് നോട്ടീസ് അയച്ചു.  

Similar News