ഡല്‍ഹി പിസിസി അധ്യക്ഷന്‍ അരവിന്ദര്‍ സിങ് ലവ്ലി രാജിവച്ചു

Update: 2024-04-28 07:39 GMT

ന്യൂഡല്‍ഹി:ലോക്‌സഭാ തിരഞ്ഞെടുപ്പിനിടെ കോണ്‍ഗ്രസിന് വന്‍ തിരിച്ചടി. ഡല്‍ഹി പിസിസി അധ്യക്ഷന്‍ അരവിന്ദര്‍ സിംഗ് ലവ്ലി രാജി വച്ചു. സംഘടന തലത്തിലെ അതൃപ്തിയാണ് രാജിക്ക് കാരണം.കനയ്യ കുമാറിന്റെ സ്ഥാനാര്‍ത്ഥിത്വത്തിലടക്കം പ്രതിഷേധം. ഡല്‍ഹിയുടെ ചുമതലയുള്ള എ ഐ സി സി ജനറല്‍ സെക്രട്ടറിയുമായുള്ള തര്‍ക്കമാണ് രാജിവെക്കാന്‍ കാരണമെന്നാണ് രാജികത്തില്‍ ലവ്‌ലി വ്യക്തമാക്കുന്നത്.

പിസിസി അധ്യക്ഷ സ്ഥാനം രാജിവച്ചുകൊണ്ട് കോണ്‍ഗ്രസ് അഖിലേന്ത്യ അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖര്‍ഗെക്കാണ് കത്ത് നല്‍കിയത്. 2023 ആഗസ്റ്റ് 31നാണ് ഡല്‍ഹി പിസിസി അധ്യക്ഷനായി ലവ്‌ലിയെ നിയമിക്കുന്നത്. കഴിഞ്ഞ എട്ടുമാസമായി പാര്‍ട്ടി ഏല്‍പ്പിച്ച ഉത്തരവാദിത്വം വഹിക്കാനായതില്‍ സന്തോഷമുണ്ടെന്നും രാജികത്തില്‍ പറയുന്നുണ്ട്. രാജിവെക്കാനുള്ള കാരണങ്ങളും രാജി കത്തില്‍ വിശദമായി പറയുന്നുണ്ട്. മെയ് 25നാണ് ഡല്‍ഹിയില്‍ ലോക്‌സഭ തെരഞ്ഞെടുപ്പ് നടക്കുന്നത്. തെരഞ്ഞെടുപ്പ് നടക്കാനിരിക്കെ പിസിസി അധ്യക്ഷന്‍ രാജിവച്ചത് കോണ്‍ഗ്രസിന് വലിയ തിരിച്ചടിയായി മാറിയിരിക്കുകയാണ്. തെരഞ്ഞെടുപ്പ് പ്രചാരണ പ്രവര്‍ത്തനങ്ങളെ ഉള്‍പ്പെടെ രാജി ബാധിച്ചേക്കും.



Tags:    

Similar News