പേരമ്പല്ലൂരില്‍ സ്വത്ത് തര്‍ക്കത്തെ തുടര്‍ന്ന് മകന്റെ മര്‍ദ്ദനമേറ്റ പിതാവ് മരിച്ചു

Update: 2024-04-29 09:00 GMT

ചെന്നൈ: തമിഴ്‌നാട്ടിലെ പേരമ്പല്ലൂരില്‍ സ്വത്ത് തര്‍ക്കത്തെ തുടര്‍ന്ന് മര്‍ദ്ദനമേറ്റ് ചികില്‍സയിലായിരുന്ന പിതാവ് മരിച്ചു. മകന്‍ സന്തോഷിന്റെ മര്‍ദ്ദനമേറ്റ് ദിവസങ്ങള്‍ക്ക് ശേഷം ഏപ്രില്‍ 18നാണ് കുളന്തൈവേലു മരിച്ചത്. അന്വേഷണത്തിനിടെ പുറത്ത് വന്ന സിസിടിവി ദൃശ്യങ്ങളില്‍ സന്തോഷ് പിതാവിന്റെ മുഖത്ത് ആവര്‍ത്തിച്ച് അടിക്കുന്നതും കുളന്തൈവേലു രക്തം വാര്‍ന്ന് കുഴഞ്ഞുവീഴുന്നതും കാണാം. ഈ വീഡിയോ കോഴിക്കോട് പേരാമ്പ്രയിലേതെന്ന് പ്രചരിച്ചിരുന്നു. കുളന്തൈവേലുവിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചതിന് പിന്നാലെ ആക്രമണത്തില്‍ നേരത്തെ കേസെടുത്തിരുന്നെങ്കിലും പിന്നീട് പിന്‍വലിച്ചിരുന്നു. കുളന്തൈവേലുവിന്റെ മരണത്തെ തുടര്‍ന്ന് സന്തോഷിനെതിരേ വിവിധ വകുപ്പുകള്‍ ചാര്‍ത്തി കേസ്സെടുത്തു.







Similar News