കേരളത്തിലെ മുസ്‌ലിം പള്ളികളിലെ ഉച്ചഭാഷിണികള്‍ നീക്കം ചെയ്യാത്തതെന്തുകൊണ്ടെന്ന് അമിത് ഷാ

അതേസമയം, ശനി ഷിംഘ്‌നാപൂര്‍ ക്ഷേത്രത്തില്‍ സ്ത്രീ പ്രവേശനത്തെ അനുകൂലിക്കുകയും ഇപ്പോള്‍ എതിര്‍ക്കുകയും ചെയ്യുന്നതെന്താണെന്ന് ചോദിച്ചപ്പോള്‍ അത് വിശ്വാസത്തിന്റെ പ്രശ്‌നമാണെന്നായിരുന്നു മറുപടി.

Update: 2019-04-08 11:23 GMT

ന്യൂഡല്‍ഹി: ശബരിമല വിഷയത്തില്‍ വര്‍ഗീയ ദ്രുവീകരണ പ്രസ്താവനയുമായി ബിജെപി അധ്യക്ഷന്‍ അമിത് ഷാ വീണ്ടും രംഗത്തെത്തി. സുപ്രീംകോടതി വിധി നടപ്പാക്കാന്‍ തിരക്കുപിടിക്കുന്നവകര്‍ കേരളത്തിലെ മുസ്‌ലിം പള്ളികളില്‍ നിന്ന് ഉച്ചഭാഷിണി നീക്കം ചെയ്യാന്‍ തയ്യാറുണ്ടോയെന്നായിരുന്നു അമിത് ഷായുടെ ചോദ്യം. 'ദ വീക്ക്' മാസികയ്ക്ക് അനുവദിച്ച അഭിമുഖത്തിലായിരുന്നു അമിത്ഷായുടെ ചോദ്യം.

സുപ്രീം കോടതി വിധിയുടെ മറവില്‍ കേരളത്തിലെ കമ്മ്യൂണിസ്റ്റ് സര്‍ക്കാര്‍ ഭഗവാന്‍ അയ്യപ്പനെതിരേ വിവേചനപരമായ നീക്കമാണ് നടത്തുന്നതെന്ന് പറഞ്ഞ ബിജെപി അധ്യക്ഷന്‍ സുപ്രീം കോടതിയുടേതായി നിരവധി നിര്‍ദ്ദേശങ്ങള്‍ നിലനില്‍ക്കുന്നുണ്ടെന്നും അതെല്ലാം നടപ്പില്‍ വരുത്താതെ ശബരിമലയുടെ കാര്യത്തില്‍ മാത്രം സര്‍ക്കാര്‍ നിര്‍ബന്ധം പിടിക്കുന്നത് എന്തിനാണെന്നും ചോദിക്കുന്നു.

അതേസമയം, ശനി ഷിംഘ്‌നാപൂര്‍ ക്ഷേത്രത്തില്‍ സ്ത്രീ പ്രവേശനത്തെ അനുകൂലിക്കുകയും ഇപ്പോള്‍ എതിര്‍ക്കുകയും ചെയ്യുന്നതെന്താണെന്ന് ചോദിച്ചപ്പോള്‍ അത് വിശ്വാസത്തിന്റെ പ്രശ്‌നമാണെന്നായിരുന്നു മറുപടി.

Tags:    

Similar News