സൈനിക വിവരങ്ങള്‍ പാക്കിസ്താന് കൈമാറിയെന്ന് സംശയം: മൂന്ന് പേരെ അറസ്റ്റ് ചെയ്തു

സൈനിക ക്യാംപിന്റെയും സൈനികരുടെയും ചിത്രങ്ങളും വീഡിയോ ദൃശ്യങ്ങളും മറ്റും ഇവരുടെ ഫോണില്‍ നിന്നും കണ്ടടുത്തതായി പോലിസ് പറഞ്ഞു.

Update: 2019-08-03 09:53 GMT

ഹരിയാന: ഇന്ത്യന്‍ സൈന്യത്തിന്റെ വിവരങ്ങള്‍ പാക്കിസ്താന് കൈമാറിയന്ന സംശയത്തെ തുടര്‍ന്ന് മൂന്ന് പേരെ അറസ്റ്റ് ചെയ്തു. മുസാഫര്‍നഗര്‍ സ്വദേശികളായ റാഗിബ്, മെഹ്താബ്, ഖാലിദ് എന്നിവരെയാണ് പൊലിസ് പിടികൂടിയത. സൈനിക ക്യാംപിന്റെയും സൈനികരുടെയും ചിത്രങ്ങളും വീഡിയോ ദൃശ്യങ്ങളും മറ്റും ഇവരുടെ ഫോണില്‍ നിന്നും കണ്ടടുത്തതായി പോലിസ് പറഞ്ഞു.

ഹിസാര്‍ കന്റോണ്‍മെന്റില്‍ സിവില്‍ കണ്‍സ്ട്രക്ഷന്‍ സ്ഥാപനത്തില്‍ ജോലി ചെയ്യുന്നവരാണ് ഇവരെന്ന് പോലിസ് പറഞ്ഞു. ഇവരെ പോലിസ് ചോദ്യം ചെയ്തു വരികയാണ്.




Tags: