തിരഞ്ഞെടുപ്പ് മുന്നില്‍ നില്‍ക്കെ ജാര്‍ഖണ്ഡില്‍ ബിജെപിയുടെ പ്രധാന വക്താവ് പാര്‍ട്ടി വിട്ടു
ജാര്‍ഖണ്ഡ് വിദ്യാര്‍ത്ഥി യൂനിയന്റെ സ്ഥാപക അംഗങ്ങളില്‍ ഒരാളായിരുന്ന പ്രഭാകര്‍ അഞ്ച് വര്‍ഷം മുമ്പാണ് ബിജെപിയിലെത്തിയത്.
ന്യൂഡല്‍ഹി: നിയമസഭാ തിരഞ്ഞെടുപ്പ് മുന്നില്‍ നില്‍ക്കെ ജാര്‍ഖണ്ഡില്‍ ബിജെപിയുടെ പ്രധാന വക്താവ് പാര്‍ട്ടിയില്‍ നിന്ന് രാജിവെച്ചു. സംസ്ഥാനത്തെ പാര്‍ട്ടിയുടെ യുവനേതാവായ പ്രവീണ്‍ പ്രഭാകറാണ് ബിജെപി വിട്ടത്. തുടര്‍ന്ന് മേഘാലയ മുഖ്യമന്ത്രി കോണ്‍റാഡ് സാങ്മ നേതൃത്വം നല്കുന്ന എന്‍പിപിയില്‍ ചേര്‍ന്നു.
ജാര്‍ഖണ്ഡ് വിദ്യാര്‍ത്ഥി യൂനിയന്റെ സ്ഥാപക അംഗങ്ങളില്‍ ഒരാളായിരുന്ന പ്രഭാകര്‍ അഞ്ച് വര്‍ഷം മുമ്പാണ് ബിജെപിയിലെത്തിയത്. പ്രധാനമന്ത്രി നരേന്ദ്ര മോദിയില്‍ നിന്നും ബിജെപി അധ്യക്ഷന്‍ അമിത് ഷായില്‍ നിന്നും ഏറെ പഠിക്കാനായെങ്കിലും ജാര്‍ഖണ്ഡിലെ ബിജെപി ആത്മപരിശോധന നടത്തേണ്ടതുണ്ടെന്ന് പ്രഭാകര്‍ പാര്‍ട്ടി വിട്ട ശേഷം പ്രതികരിച്ചു. സംസ്ഥാനത്തെ സ്ഥാനാര്‍ഥി നിര്‍ണയത്തില്‍ പാര്‍ട്ടിക്കുള്ളില്‍ അസ്വരാസ്യങ്ങളുണ്ടെന്നും അദ്ദേഹം പറഞ്ഞു.
നാള മണ്ഡലത്തില്‍ നിന്ന് എന്‍പിപിയുടെ സ്ഥാനാര്‍ഥിയായി പ്രഭാകര്‍ മത്സരിക്കും. ഡിസംബര്‍ 20നാണ് ഇവിടെ തിരഞ്ഞെടുപ്പ്. അഞ്ച് ഘട്ടങ്ങളിലായാണ് ജാര്‍ഖണ്ഡ് നിയമസഭാ തിരഞ്ഞെടുപ്പ് നടക്കുന്നത്. എന്‍പിപിയെ അടുത്തിടെ ദേശീയ രാഷ്ട്രീയ പാര്‍ട്ടിയായി തിരഞ്ഞെടുപ്പ് കമ്മീഷന് അംഗീകരിച്ചിരുന്നു.