വ്യവസായ മേഖലയുടെ സ്പന്ദനം തൊട്ടറിഞ്ഞ് വി എം ഫൈസല്‍

രാവിലെ 7.30 യോടെ സെപ്‌സിന് മുന്‍പില്‍ നിന്നായിരുന്നു ഫൈസലിന്റെ പര്യടനം ആരംഭിച്ചത്. സെപ്‌സിലെ തൊഴിലാളികളെയും ഓട്ടോറിക്ഷ, യൂനിയന്‍ തൊഴിലാളികളെയും നേരില്‍ കണ്ട് ഫൈസല്‍ വോട്ടു തേടി. കച്ചവട സ്ഥാപനങ്ങളിലും എത്തി പിന്തുണ തേടി. പ്രദേശത്തെ വീടുകള്‍ തോറും കയറിയിറങ്ങി സ്ത്രീകളേയും വയോധികരേയും യുവാക്കളേയും നേരില്‍ കണ്ട് കുശലന്വേഷണം നടത്തി വോട്ടഭ്യര്‍ഥിച്ച് അനുഗ്രഹം വാങ്ങിയാണ് സ്ഥാനാര്‍ഥി മടങ്ങിയത്.

Update: 2019-04-06 12:38 GMT

കൊച്ചി: ജില്ലയുടെ വ്യവസായ മേഖലയായ തൃക്കാക്കര മണ്ഡലത്തില്‍ അവേശോജ്ജ്വല സ്വീകരണമായിരുന്നു എറണാകുളം ലോക്‌സഭാ എസ്ഡിപിഐ സ്ഥാനാര്‍ഥി വി എം ഫൈസലിന് ലഭിച്ചത്. രാവിലെ 7.30 യോടെ സെപ്‌സിന് മുന്‍പില്‍ നിന്നായിരുന്നു ഫൈസലിന്റെ പര്യടനം ആരംഭിച്ചത്. സെപ്‌സിലെ തൊഴിലാളികളെയും ഓട്ടോറിക്ഷ, യൂനിയന്‍ തൊഴിലാളികളെയും നേരില്‍ കണ്ട് ഫൈസല്‍ വോട്ടു തേടി. കച്ചവട സ്ഥാപനങ്ങളിലും എത്തി പിന്തുണ തേടി. പ്രദേശത്തെ വീടുകള്‍ തോറും കയറിയിറങ്ങി സ്ത്രീകളേയും വയോധികരേയും യുവാക്കളേയും നേരില്‍ കണ്ട് കുശലന്വേഷണം നടത്തി വോട്ടഭ്യര്‍ഥിച്ച് അനുഗ്രഹം വാങ്ങിയാണ് സ്ഥാനാര്‍ഥി മടങ്ങിയത്. ചിറ്റേഴത്തുകര, തൈക്കാവ്, കുഴിക്കാട്ടുമൂല, ഇടച്ചിറ, അത്താണി, മുണ്ടം പാലം, കരിമക്കാട്, തോപ്പില്‍, ജഡ്ജ് മുക്ക്, എംജിഒ ക്വാട്ടേഴ്‌സ്, വാഴക്കാല കുന്നേപറമ്പ്, പാലച്ചുവട് എന്നിവിടങ്ങള്‍ ചുറ്റി സഞ്ചരിച്ച് ഓലിക്കുഴിയില്‍ ഫൈസലിന്റെ പര്യടനം സമാപിച്ചു. കെ എം ഷാജഹാന്‍, അബ്ദുസമദ്, ഷിഹാബ് പടന്നാട്ട്, എം എസ് അലി, അഷ്‌റഫ് പറക്കാടന്‍, ഹാരിസ് പഞ്ഞിക്കാരന്‍, കെ എസ് ബഷീര്‍ എന്നിവര്‍ നേതൃത്വം നല്‍കി.

Tags:    

Similar News