പിതാവിന്റെ പാത പിന്തുടര്‍ന്ന് എറണാകുളത്ത് ചരിത്ര വിജയം നേടി ഹൈബി ഈഡന്‍

റെക്കാര്‍ഡ് ഭൂരിപക്ഷം നേടിയാണ് എറണാകുളത്തിന്റെ എംഎല്‍എയായ ഹൈബി ഈഡന്‍ ലോക്‌സഭയുടെ പടികള്‍ കയറുന്നത്1,69,219 പരം വോട്ടുകളാണ് ഹൈബി ഈഡന്റെ ഭൂരിപക്ഷം കഴിഞ്ഞ തവണ യൂഡിഎഫ് സ്ഥാനാര്‍ഥിയായി മല്‍സരിച്ച് വിജയിച്ച പ്രഫ കെ വി തോമസിന്റെ ഭൂരിപക്ഷം 87,047 വോട്ടുകളായിരുന്നു. ഇതിന്റെ ഇരട്ടിയിലധികം വോട്ടുകളുടെ ഭൂരിപക്ഷമാണ് ഹൈബി ഈഡന്‍ ഇത്തവണ നേടിയിരിക്കുന്നത്

Update: 2019-05-23 09:46 GMT

കൊച്ചി: പിതാവ് ജോര്‍ജ് ഈഡന്റെ പാത പിന്തുടര്‍ന്ന് എറണാകുളത്ത് ചരിത്ര വിജയം നേടി മകന്‍ ഹൈബി ഈഡന്‍.റെക്കാര്‍ഡ് ഭൂരിപക്ഷം നേടിയാണ് എറണാകുളത്തിന്റെ എംഎല്‍എയായ ഹൈബി ഈഡന്‍ ലോക്‌സഭയുടെ പടികള്‍ കയറുന്നത്.1,69,153 വോട്ടുകളാണ് ഹൈബി ഈഡന്റെ ഭൂരിപക്ഷം.കഴിഞ്ഞ തവണ യൂഡിഎഫ് സ്ഥാനാര്‍ഥിയായി മല്‍സരിച്ച് വിജയിച്ച പ്രഫ കെ വി തോമസിന്റെ ഭൂരിപക്ഷം 87,047 വോട്ടുകളായിരുന്നു. ഇതിന്റെ ഇരട്ടിയിലധികം വോട്ടുകളുടെ ഭൂരിപക്ഷമാണ് ഹൈബി ഈഡന്‍ ഇത്തവണ നേടിയിരിക്കുന്നത്. കഴിഞ്ഞ തവണ പ്രഫ കെ വി തോമസിന്റെ എതിരാളി എറണാകുളം മണ്ഡലത്തില്‍ അപരിചിതനായിരുന്ന ക്രിസ്റ്റി ഫെര്‍ണാണ്ടസ് ആയിരുന്നുവെങ്കില്‍ ഇത്തവണം ഹൈബിയുടെ എതിരാളിയായെത്തിയത് സിപിഎമ്മിന്റെ മുന്‍ രാജ്യ സഭാ എംപിയും പാര്‍ടി എറണാകുളം ജില്ലാ സെക്രട്ടറിയുമായിരുന്ന പി രാജീവ് എന്ന ശക്തനായിരുന്നു.അതു കൊണ്ടു തന്നെ ശക്തമായ മല്‍സരമായിരിക്കും ഇത്തവണ എറണാകുളത്ത് ഉണ്ടാകുകയെന്നാണ് പ്രതീക്ഷിച്ചിരുന്നതെങ്കിലും ഹൈബിക്ക് ശക്തമായ വെല്ലുവിളി ഉയര്‍ത്താന്‍ പി രാജീവിന് കഴിഞ്ഞില്ലെന്നതാണ് എറണാകുളത്തെ തിരഞ്ഞെടുപ്പ് ഫലം വ്യക്തമാക്കുന്നത്. കേന്ദ്രമന്ത്രി അല്‍ഫോണ്‍സ് കണ്ണന്താനത്തെ ഇറിക്കി ബിജെപിയും പോരാട്ടം കടുപ്പിക്കാന്‍ ശ്രമിച്ചുവെങ്കിലും യാതൊരു ചലനവും സൃഷ്ടിക്കാന്‍ കഴിഞ്ഞില്ല.കളമശേരി,പറവൂര്‍,വൈപ്പിന്‍,കൊച്ചി,തൃപ്പൂണിത്തുറ,എറണാകുളം, തൃക്കാക്കര എന്നീ മണ്ഡലങ്ങള്‍ അടങ്ങുന്നതാണ് എറണാകുളം ലോക് സഭാ മണ്ഡലം.ഇതില്‍ എല്ലാ മണ്ഡലങ്ങളിലും ഹൈബി ഈഡന്‍ വന്‍ ലീഡാണ് നേടിയത്. നിലവില്‍ വൈപ്പിന്‍, കൊച്ചി,തൃപ്പൂണിത്തുറ മണ്ഡലങ്ങളില്‍ സിപിഎമ്മിന്റെ എംഎല്‍എമാരാണുളളതെങ്കിലും ഇവിടങ്ങളില്‍ പോലും പി രാജീവിന് ഒരു ഘട്ടത്തിലും ലീഡ് നേടാന്‍ കഴിഞ്ഞിട്ടില്ല.വോട്ടെണ്ണല്ലിന്റെ തുടക്കം മുതല്‍ തന്നെ ലീഡ് തുടര്‍ന്ന് ഹൈബി ഈഡന്‍ ഒരോ റൗണ്ടു കഴിയുമ്പോഴും തന്റെ ലീഡുയര്‍ത്തിക്കൊണ്ടിരുന്നു.എല്ലാ നിയോജക മണ്ഡലങ്ങളിലും 20,000 ത്തിനു മുകളിലാണ് ഹൈബി ഈഡന്റെ ഭുരിപക്ഷം.ഇതില്‍ എറണാകുളം നിയോജകമണ്ഡലത്തില്‍ 31,178 ഉം തൃക്കാക്കരയില്‍ 31,777 വോട്ടുകളുടെ ഭൂരിപക്ഷമാണ് ഹൈബി നേടിയത്.കളമശേരി-20,689,പറവൂര്‍-14,085,വൈപ്പിന്‍-23,241,കൊച്ചി-29,313,തൃപ്പൂണിത്തുറ-19,227 എന്നിങ്ങനെയാണ് മറ്റ് മണ്ഡലങ്ങളിലെ ലീഡ് നില. 

Tags:    

Similar News