പുത്തനത്താണിയില്‍ ലീഗ്‌-പോലിസ് സംഘര്‍ഷം; എസ്‌ഐയ്ക്കു പരിക്ക്

പോലിസിനെ ആക്രമിച്ച സംഭവത്തില്‍ കണ്ടാലറിയാവുന്ന 50ഓളം മുസ്‌ലിംലീഗ് പ്രവര്‍ത്തകര്‍ക്കെതിരേ കേസെടുക്കുമെന്ന് കല്‍പകഞ്ചേരി എസ്‌ഐ പ്രിയന്‍ തേജസ് ന്യൂസിനോട് പറഞ്ഞു

Update: 2019-04-21 14:59 GMT

മലപ്പുറം: കൊട്ടിക്കലാശത്തിനിടെ മലപ്പുറം പുത്തനത്താണിയില്‍ മുസ്‌ലിം ലീഗ് പ്രവര്‍ത്തകരും പോലിസും തമ്മില്‍ സംഘര്‍ഷം. എസ്‌ഐയ്ക്കു പരിക്കേറ്റു. അക്രമികളെ പിന്തിരിപ്പിക്കാന്‍ പോലിസ് ലാത്തിവീശി. ഞായറാഴ്ച വൈകുന്നേരമാണ് സംഭവം. റോഡ് തടസ്സപ്പെടുത്തി കൊട്ടിക്കലാശം നടത്തിയത് ചോദ്യംചെയ്ത പോലിസുകാരെ ലീഗ് പ്രവര്‍ത്തകര്‍ ആക്രമിക്കുകയായിരുന്നു. ഇതിനിടെയാണ് കല്‍പകഞ്ചേരി എസ്‌ഐ പ്രിയന് പരിക്കേറ്റത്. തുടര്‍ന്ന് പോലിസ് പ്രവര്‍ത്തകരെ ലാത്തിവീശി ഓടിക്കുകയായിരുന്നു. പോലിസിനെ ആക്രമിച്ച സംഭവത്തില്‍ കണ്ടാലറിയാവുന്ന 50ഓളം മുസ്‌ലിംലീഗ് പ്രവര്‍ത്തകര്‍ക്കെതിരേ കേസെടുക്കുമെന്ന് കല്‍പകഞ്ചേരി എസ്‌ഐ പ്രിയന്‍ തേജസ് ന്യൂസിനോട് പറഞ്ഞു.

    അതിനിടെ, കൊട്ടിക്കലാശത്തിനിടെ സിപിഎമ്മും മുസ്‌ലിം ലീഗ് പ്രവര്‍ത്തകരും തമ്മിലും പുത്തനത്താണിയില്‍ സംഘര്‍ഷമുണ്ടായി. കൊട്ടിക്കലാശം സമാപന സമയമായ ആറുമണിക്ക് ശേഷം എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി പി വി അന്‍വറും സിപിഎം പ്രവര്‍ത്തകരും പുത്തനത്താണി ടൗണിലെത്തി കൊട്ടി കലാശം നടത്തയെന്നാരോപിച്ച് മുസ് ലിംലീഗ് പ്രവര്‍ത്തകര്‍ തടഞ്ഞതോടെയാണ് സംഘര്‍ഷമുണ്ടായത്. തുടര്‍ന്ന് പോലിസ് ഇടപെടുകയും ഇരു പാര്‍ട്ടിക്കാരെയും ലാത്തിവീശി ഓടിക്കുകയും ചെയ്തു.




Tags:    

Similar News