കൊച്ചിയില്‍ യുവാവിനെ കുത്തിക്കൊന്നു

Update: 2022-09-10 01:51 GMT

കൊച്ചി: കൊച്ചിയില്‍ നഗരമധ്യത്തില്‍ പുലര്‍ച്ചെ യുവാവിനെ കുത്തിക്കൊന്നു. കലൂരിലാണ് സംഭവം. തമ്മനം സ്വദേശി സജുനാണ് കൊല്ലപ്പെട്ടത്. പണമിടപാടുമായി ബന്ധപ്പെട്ട തര്‍ക്കമാണ് കൊലപാതകത്തിന് പിന്നിലെന്നാണ് പോലിസ് കരുതുന്നത്.

എറണാകുളം കലൂര്‍ ലിസി ആശുപത്രിക്കു സമീപമാണ് സംഭവം. ഇതുമായി ബന്ധപ്പെട്ട തര്‍ക്കം കൊലയില്‍ കലാശിക്കുകയായിരുന്നു. ഒരുമാസത്തിനിടെ കൊച്ചിയില്‍ നടക്കുന്ന ആറാമത്തെ കൊലപാതകമാണിത്. സംഭവത്തില്‍ പോലിസ് വിശദമായ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

Tags:    

Similar News