അയല്‍വാസികളുമായി വാക്കുതര്‍ക്കം; തൃശൂരില്‍ യുവാവിന് വെട്ടേറ്റു

Update: 2022-09-08 08:44 GMT

തൃശൂര്‍: അയല്‍വാസികളുമായുള്ള വാക്കുതര്‍ക്കത്തെത്തുടര്‍ന്ന് തൃശൂരില്‍ യുവാവിന് വെട്ടേറ്റു. ബുധനാഴ്ച രാത്രിയാണ് സംഭവം. കയ്പമംഗലം ചളിങ്ങാട് പള്ളിനടയില്‍ കരുവാന്‍ കോളനിയില്‍ താമസിക്കുന്ന തട്ടേക്കാട്ട് വീട്ടില്‍ അരുണ്‍ കുമാറി (26) നാണ് വെട്ടേറ്റത്. ചളിങ്ങാട് കരവാന്‍ കോളനിക്കടുത്ത് ഇന്നലെ രാത്രിയാണ് പ്രശ്‌നങ്ങളുണ്ടായത്. സംഭവവുമായി ബന്ധപ്പെട്ട് അയല്‍വാസികളായ കൂളിയേടത്ത് വീട്ടില്‍ സനില്‍കുമാര്‍ (36), സഹോദരന്‍ സനീഷ് കുമാര്‍ (34) എന്നിവരെ പോലിസ് അറസ്റ്റ് ചെയ്തു.

പ്രതികളുടെ പിതാവിനെ അരുണ്‍കുമാര്‍ അസഭ്യം പറഞ്ഞതിനെ തുടര്‍ന്നുണ്ടായ വാക്കുതര്‍ക്കമാണ് ആക്രമണത്തില്‍ കലാശിച്ചത്. അരിവാള്‍ കൊണ്ടുള്ള വെട്ടേറ്റ് അരുണ്‍കുമാറിന്റെ കഴുത്തില്‍ മുറിവേറ്റിട്ടുണ്ട്. അരുണ്‍കുമാറിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. പ്രതികള്‍ക്കെതിരേ വധശ്രമത്തിനാണ് കേസെടുത്തതെന്ന് കയ്പമംഗലം പോലിസ് അറിയിച്ചു.

Tags:    

Similar News